തിരുവനന്തപുരം: പൗരത്വേഭദഗതി നിയമത്തിനും ദേശീയ ജനസംഖ്യ രജിസ്റ്ററിനും േദശീ യ പൗരത്വ രജിസ്റ്ററിനുമെതിരെ സ്വതന്ത്ര സമരം വേണമെന്ന പോളിറ്റ് ബ്യൂറോയുടെ നിർദ േശം സി.പി.എം കേന്ദ്ര കമ്മിറ്റി തള്ളി. മൂന്ന് ദിവസം തിരുവനന്തപുരത്ത് ഇ.എം.എസ് അക്കാദ മിയിൽ നടന്ന ചർച്ചയിൽ ഭൂരിപക്ഷം അംഗങ്ങളും പാർട്ടി സ്വതന്ത്രമായി നടത്തുന്ന സമരം രാ ജ്യത്ത് വളർന്നുവരുന്ന യോജിപ്പിെൻറ അന്തരീക്ഷത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന് അഭിപ്രായപ്പെട്ടു.
ഒടുവിൽ ഇൗ വിഷയങ്ങളിൽ നടക്കുന്ന കൂട്ടായ പ്രക്ഷോഭങ്ങളിൽ സജീവമായി പെങ്കടുക്കാനും പിന്തുണ നൽകാനും കേന്ദ്ര കമ്മിറ്റി ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിൽ പി.ബിയുടെ നിർദേശമായാണ് സമരങ്ങൾ സ്വതന്ത്രമായി സംഘടിപ്പിക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചത്. സി.സിയിൽ ഒരു വിഭാഗം ഇതിനെ പിന്തുണക്കുകയും ചെയ്തു. ഇടതുപക്ഷത്തിെൻറ സമരങ്ങൾ കൂടാതെ സി.പി.എമ്മിെൻറ വർഗ ബഹുജന സംഘടനകൾ വെവ്വേറെ പ്രക്ഷോഭം നടത്തണമെന്ന് അവർ അഭിപ്രായപ്പെട്ടു.
എന്നാൽ, ഇത് തെറ്റായ സന്ദേശം നൽകുമെന്ന് ഭൂരിപക്ഷവും ചൂണ്ടിക്കാട്ടി. ഇത് പാർട്ടിയെ സമൂഹമധ്യത്തിൽ ഒറ്റപ്പെടുത്തും. ശക്തവും വിശാലവുമായ സമരം ഉയർത്തിക്കൊണ്ടുവന്നാലേ കേന്ദ്രസർക്കാറിെൻറ നടപടികളെയും വർഗീയ ഫാഷിസത്തെയും പരാജയപ്പെടുത്താനാവൂ. ഇക്കാര്യത്തിൽ സി.പി.എമ്മിന് സ്വതന്ത്രമായി സമരം സംഘടിപ്പിക്കാനാവില്ലെന്ന് ചിലർ തുറന്നടിച്ചു. വിവിധ സംഘടനകളുടെയും വ്യക്തികളുടെയും കക്ഷികളുടെയും വിശാല െഎക്യമാണ് കെട്ടിപ്പടുക്കേണ്ടതെന്നും അവർ പറഞ്ഞു. യോജിപ്പിെൻറ സാധ്യത എത്ര വിശാലമാക്കാനാവുമോ അത്രയും വേണമെന്നും അഭിപ്രായം ഉയർന്നു.
ചർച്ചയുടെ പൊതുവികാരം അംഗീകരിച്ച് യോജിച്ച പ്രക്ഷോഭം എന്ന ആവശ്യം ഏകകണ്ഠമായി കേന്ദ്രകമ്മിറ്റി അംഗീകരിച്ചു. സി.എ.എ, എൻ.പി.ആർ, എൻ.ആർ.സിയെ എതിർക്കുന്ന ആരുമായും യോജിക്കാനാണ് തീരുമാനം. കഴിഞ്ഞദിവസം കോൺഗ്രസ് ഉൾപ്പെടെ 20 പ്രതിപക്ഷ പാർട്ടികളുമായി യോജിച്ച് യോഗം ചേർന്നതിെൻറ തുടർച്ചകൂടിയാണ് കേന്ദ്ര കമ്മിറ്റിയിൽ പ്രതിഫലിച്ചതെന്നാണ് സൂചന. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനുള്ള അംഗീകാരമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.