കൊച്ചി: ആർ.എസ്.എസ് യൂനിഫോം ധരിപ്പിച്ച പ്രതിമകൾക്കിടയിലൂടെ പന്ത് ഡ്രിബ്ൾ ചെയ് തുള്ള ഗോളടികൾ, ഫുട്ബാൾ ഫാൻസുകൾ തമ്മിൽ പോരാട്ടങ്ങൾ, ബ്ലെൻറ് ഫുട്ബാൾ ടീമുകൾ ത മ്മിൽ മത്സരം..., എറണാകുളം മഹാരാജാസ് കോളജ് മൈതാനിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതി രെ നടന്ന വേറിട്ട പ്രതിഷേധമാണിത്. കോഴിക്കോട് കേന്ദ്രമായ സ്ട്രീറ്റ്സ് ഓഫ് കാലിക്കറ്റ്, കൊച്ചി കേന്ദ്രമായ കലക്ടിവ് ഫേസ് വണ്‍, മഹാരാജാസ് കോളജ് പൂർവ വിദ്യാർഥികൾ, ചലച്ചിത്രരംഗത്തെ പ്രമുഖര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിഷേധത്തിന് വേദിയൊരുക്കിയത്.
തിങ്കളാഴ്ച വൈകീട്ട് നാലുമുതല്‍ രാത്രി 12 വരെയാണ് മഹാരാജാസ് സ്റ്റേഡിയത്തിൽ സൗഹൃദ മത്സരങ്ങളും ഷൂട്ടൗട്ടും സംഗീത മേളയും അരങ്ങേറിയത്. ‘പന്തുകൊണ്ടൊരു നേര്‍ച്ച’ എന്ന് പേരിട്ട പ്രതിഷേധ പരിപാടിയില്‍ ഫുട്ബാള്‍ സൗഹൃദ മത്സരത്തിനുശേഷം ഫാഷിസത്തിനെതിരായ പ്രതിഷേധ ഡ്രില്ലുകള്‍, സംഗീതവിരുന്ന് തുടങ്ങിയ പരിപാടികളും അരങ്ങേറി.
ഷഹബാസ് അമെൻറ നേതൃത്വത്തിലായിരുന്നു സംഗീത പരിപാടികൾ. ചലച്ചിത്രമേഖലയിൽനിന്ന് ആഷിഖ് അബു, റിമ കല്ലിങ്കൽ, രാജീവ് രവി, മുഹ്സിൻ പരാരി, സക്കരിയ എന്നിവരെല്ലാം അണിയറ പ്രവർത്തകരായി. ഭീകരമായ ഭരണകൂട അടിച്ചമര്‍ത്തലിലൂടെ രാജ്യം കടന്നുപോകുേമ്പാൾ ഫുട്ബാള്‍ എന്ന രാജ്യാന്തര കളിയെ മാധ്യമമായി ഉപയോഗിച്ച് പ്രതിഷേധിക്കുകയാണ് ലക്ഷ്യമെന്ന് സ്ട്രീറ്റ് ഓഫ് കാലിക്കറ്റ് അംഗം ഫർസാന സഫ്വാൻ അറിയിച്ചു. ഈ പന്തുകളി ഫാഷിസ്റ്റ് ഭരണകൂടത്തിനുള്ള താക്കീതാണെന്ന് ആഷിഖ് അബു പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.