ബസ്, ഓട്ടോ, ടാക്‌സി ചാര്‍ജ് വര്‍ധനക്ക് മന്ത്രിസഭ യോഗത്തിന്‍റെ അംഗീകാരം; മെയ് ഒന്നിന് നിലവിൽ വരും

തിരുവനന്തപുരം: ബസ്, ഓട്ടോ, ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ബസ് ചാര്‍ജ് മിനിമം 10 രൂപയായി നിശ്ചയിച്ചു. കിലോമീറ്ററിന് ഒരു രൂപ കൂട്ടും. ഓട്ടോ മിനിമം ചാർജ് 30 രൂപയാക്കാനും അനുമതി നൽകി. ഓട്ടോ ചാർജ് 25 രൂപയിൽ നിന്നാണ് 30 രൂപയാക്കിയത്.

ടാക്‌സി മിനിമം ചാര്‍ജ് 200 രൂപയാക്കി പുതുക്കി നിശ്ചയിച്ചു. നിരക്കു വര്‍ധന സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. മെയ് ഒന്ന് മുതൽ പുതുക്കിയ നിരക്ക് നിലവിൽ വന്നേക്കും.

ജസ്റ്റിസ് രാമചന്ദ്രന്‍ കമീഷന്‍ ശുപാര്‍ശ പ്രകാരം മാര്‍ച്ച് 30 ന് ചേര്‍ന്ന എൽ.ഡി.എഫ് യോഗം നിരക്ക് വര്‍ധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു. വിഷു, ഈസ്റ്റർ അടക്കമുള്ള ആഘോഷങ്ങൾ കഴിഞ്ഞ് നിരക്ക് വർധനക്ക് അംഗാകാരം നൽകുമെന്നാണ് കരുതിയിരുന്നത്. ഇതിനാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.

Tags:    
News Summary - Cabinet approves hike in bus, auto and taxi fares

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.