അമീൻ റാഷിദ് 

കാലിക്കറ്റ്: എം.എസ്.എഫ് പ്രതിനിധിയുടെ സെനറ്റ് അംഗത്വം റദ്ദാക്കി

തേഞ്ഞിപ്പലം: എം.എസ്.എഫ് പ്രതിനിധിയുടെ സെനറ്റ് അംഗത്വം കാലിക്കറ്റ് സർവകലാശാല റദ്ദാക്കി. റെഗുലർ വിദ്യാർഥിയാണെന്ന വ്യാജരേഖ ചമച്ച് സെനറ്റ് അംഗത്വം നേടിയെന്ന പരാതിയെത്തുടർന്നുള്ള അന്വേഷണത്തിനൊടുവിൽ കെ.പി. അമീൻ റാഷിദിനെതിരെയാണ് സർവകലാശാല നടപടി.

പാലക്കാട് ശ്രീകൃഷ്ണപുരത്തെ സീഡാക് കോളജിലെ ​െറഗുലർ വിദ്യാർഥിയെന്ന പേരിൽ സെനറ്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച അമീൻ റാഷിദ് തച്ചനാട്ടുകര പഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ ​േപ്രാജക്ട് അസിസ്റ്റന്റായി ജോലി ചെയ്തെന്നും ശമ്പളം കൈപ്പറ്റിയെന്നുമുള്ള പരാതിയെത്തുടർന്ന് സർവകലാശാല നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടിയുണ്ടായത്.

സർവകലാശാല അധികൃതർ ബന്ധപ്പെട്ട കോളജിൽനിന്നും തദ്ദേശ സ്ഥാപനത്തിൽനിന്നും റിപ്പോർട്ട് തേടിയിരുന്നു. എസ്.എഫ്.ഐ, ഫ്രറ്റേണിറ്റി സംഘടനകളാണ് അമീൻ റാഷിദിനെതിരെ പരാതി ഉന്നയിച്ചത്.

Tags:    
News Summary - Calicut: Senate membership of MSF representative cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.