തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലെ താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെൻറ് എക്സ്േചഞ്ച് വഴി നടത്താൻ സിൻഡിക്കേറ്റ് തീരുമാനം. സ്ഥിരനിയമനം പി.എസ്.സിക്കു വിട്ട സാഹചര്യത്തിലാണീ നടപടി. സർവകലാശാല ജോലികളിൽ സ്വന്തക്കാരെ തിരുകിക്കയറ്റുന്ന പതിവ് ഇതോടെ അവസാനിക്കും. നിയമനം പി.എസ്.സിക്ക് വിട്ടതിനാൽ താൽക്കാലിക ഒഴിവുകൾ എംപ്ലോയ്മെൻറ് എക്സ്േചഞ്ച് വഴിയാക്കണമെന്ന് യു.ഡി.എഫ് അംഗങ്ങളാണ് ആവശ്യപ്പെട്ടത്. സർക്കാർ ഉത്തരവുള്ള കാര്യവും ഇവർ ഉന്നയിച്ചു. അജണ്ട അടുത്ത യോഗത്തിേലക്ക് മാറ്റിവെക്കാമെന്ന നിലപാടിലായിരുന്നു ഇടത് അംഗങ്ങൾ. ഇരുവിഭാഗവും തമ്മിലുണ്ടായ വാക്കേറ്റങ്ങൾക്കൊടുവിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴിയാക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
നിലവിലെ താൽക്കാലിക ജീവനക്കാരെ കാലാവധി കഴിയുന്ന മുറക്ക് പിരിച്ചുവിടും. സംസ്ഥാന സർക്കാർ നിലപാടിനു വിരുദ്ധമായി സ്വാശ്രയ മേഖലയിൽ വീണ്ടും കോളജുകൾ അനുവദിക്കാമെന്ന സിൻഡിക്കേറ്റ് തീരുമാനവും ഇടതുപക്ഷത്തിന് തിരിച്ചടിയായി. കോളജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മാനേജ്മെൻറുകൾ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകണമെന്നാണ് സിൻഡിക്കേറ്റിലെ ഇടതംഗങ്ങൾ ആവശ്യപ്പെട്ടത്. അപ്പീലിനു പോയി ധനനഷ്ടമുണ്ടാക്കാതെ വിധി നടപ്പാക്കണമെന്ന് യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെടുകയായിരുന്നു.
വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ ഡെപ്യൂട്ടി രജിസ്ട്രാർ അബ്ദുൽ അഹദ് പതിയിലിെൻറ സസ്പെൻഷൻ പിൻവലിച്ചു. വിദൂര പഠനവിഭാഗത്തിൽ നടത്തിയ താൽക്കാലിക അധ്യാപക നിയമനങ്ങൾ സിൻഡിക്കേറ്റ് അംഗീകരിച്ചു. തൃശൂരിൽ വിദൂര വിദ്യാഭ്യാസ ഡിഗ്രി വിദ്യാർഥികളുടെ കൂട്ടത്തോൽവിക്ക് ഇടയാക്കിയ അധ്യാപകനെ പരീക്ഷ േജാലികളിൽനിന്ന് വിലക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. കോളജുകളിൽ ഗാന്ധി സമാധാന സേന രൂപവത്കരിക്കാൻ അനുമതി തേടിയ ഗാന്ധി ചെയറിെൻറ അേപക്ഷ സിൻഡിക്കേറ്റ് തള്ളി.
സർവകലാശാലയിലെ വിവിധ ബോർഡുകൾ മലയാളത്തിലാക്കും. കാമ്പസിൽ ഫുട്ബാൾ അക്കാദമി സ്ഥാപിക്കുന്നതിന് സ്പോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യയുമായി (സായി) ചർച്ച നടത്തും. പരീക്ഷക്ക് ചോദ്യപേപ്പർ തയാറാക്കുന്ന അധ്യാപകരുടെ യാത്ര-ദിന ബത്തകൾ വർധിപ്പിക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.