കോഴ്സുകള്‍ തുടരേണ്ടതില്ലെന്ന് ആവശ്യപ്പെട്ടത്​ ലക്ഷദ്വീപ് ഭരണകൂടം; ഏത്​ കോഴ്സും നല്‍കാന്‍ തയാ​റെന്ന്​ കാലിക്കറ്റ്​


കോഴിക്കോട്​: ലക്ഷദ്വീപിലുള്ള കാലിക്കറ്റ് സര്‍വകലാശാല പഠന കേന്ദ്രങ്ങളിലെ പി.ജി കോഴ്സുകള്‍ നിര്‍ത്തുന്നതു സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അറിയിച്ചു. കോഴ്സുകള്‍ നിര്‍ത്താന്‍ സിന്‍ഡിക്കേറ്റല്ല തീരുമാനിച്ചത്. ലക്ഷദ്വീപിൽ ഏത്​ കോഴ്സും നല്‍കാന്‍ തയാ​റാണ്​. ​ദ്വീപ് ഭരണകൂടത്തി​‍െൻറ നയപരമായ തീരുമാനങ്ങളെ തിരുത്താനോ ധാരണപത്രം മറികടന്ന് പ്രവര്‍ത്തിക്കാനോ സര്‍വകലാശാലക്ക് കഴിയില്ല. ലക്ഷദ്വീപ് ഭരണകൂടമാണ് പി.ജി കോഴ്സുകള്‍ തുടരേണ്ടതില്ലെന്ന് ആവശ്യപ്പെട്ടത്. തുടരാന്‍ സന്നദ്ധത അറിയിച്ച കോഴ്സുകളില്‍ ബി.എ അറബിക്, പൊളിറ്റിക്കല്‍ സയന്‍സ് എന്നിവ ഉള്‍പ്പെടുത്തിയിട്ടില്ല.

ദ്വീപിലെ കേന്ദ്രങ്ങളില്‍ പി.ജിക്ക് ചേരുന്നവരുടെ എണ്ണം വളരെ കുറവാണ്, വിജയശതമാനം താഴ്ന്നതാണ് തുടങ്ങിയ കാര്യങ്ങള്‍ ദ്വീപ് അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2020-22 അധ്യയന വര്‍ഷത്തില്‍ എം.എ അറബിക് ആരും പഠിക്കുന്നില്ല. ഇംഗ്ലീഷിന് ഒമ്പതു പേരും ഇക്കണോമിക്സില്‍ രണ്ടാളുമാണുള്ളത്.

ബി.എ അറബിക്കിന് കൂടുതല്‍ പഠിതാക്കളുള്ളതിനാലും സര്‍വകലാശാലയുടെ യുനെസ്‌കോ അംഗീകൃത തദ്ദേശ പഠനചെയറി‍െൻറ പരിധിയില്‍ വരുന്നതിനാലും നിലനിര്‍ത്താന്‍ അഭ്യര്‍ഥിക്കണമെന്ന് സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇത്തവണ തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകള്‍ കൂടുതലായി വേണമെന്നാണ് ദ്വീപ് ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. ലക്ഷദ്വീപിനു മാത്രമായി ഡീനിനെ നിയമിക്കാന്‍ വിജ്ഞാപനം നല്‍കിക്കഴിഞ്ഞു. മുഴുസമയവും ദ്വീപില്‍ നില്‍ക്കുന്നയാളാകണമെന്നാണ് ഭരണകൂടത്തി​‍െൻറ നിബന്ധന. വൈകാതെ നിയമനം നടക്കുമെന്ന് വി.സി അറിയിച്ചു. 

Tags:    
News Summary - Calicut university express willingness to offer any course at lakshadweep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.