തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സെനറ്റില്‍ ഇനി ബി.ജെ.പി -സംഘ്പരിവാര്‍ ആശയധാരയിലുള്ളവരും. ഗവര്‍ണര്‍ ഡോ. ആരിഫ് മുഹമ്മദ് ഖാന് നടത്തിയ നാമനിര്‍ദേശത്തിലൂടെ 18 അംഗങ്ങള്‍ സെനറ്റിലെത്തിയപ്പോള്‍ ഒമ്പതുപേരും സംഘ്പരിവാര്‍ നോമിനികളാണ്.
എ.ആര് പ്രവീണ്‍കുമാര്‍, സി. മനോജ് (സ്കൂള്‍ പ്രധാനാധ്യാപകര്‍), എ.വി. ഹരീഷ്, വി.സി. ലിന്റോ (സ്കൂള്‍ അധ്യാപകര്‍), ഡോ. പി. രവീന്ദ്രന് (ഗവേഷക സ്ഥാപന പ്രതിനിധി), കപില വേണു (സാംസ്കാരിക പ്രവര്‍ത്തക), ടി.പി.എം. ഹാഷിര്‍ അലി (ചേംബര്‍ ഓഫ് കോമേഴ്സ്), ടി.ജെ. മാര്ട്ടിന് (വ്യവസായം), എ.കെ. അനുരാജ് (മാധ്യമപ്രവര്ത്തകന്), ബാലന് പൂതേരി (എഴുത്തുകാരന്), അഡ്വ. എന്‍. കരീം (അഭിഭാഷകന്), അഫ്സല് സഫീര്‍, എം.എം. സിയാന (കായികം), ഡോ. എസ്. ഫാത്തിമ, കെ. മമത (ഭാഷാന്യൂനപക്ഷം), സ്നേഹ സി. നായര്‍, പി.എം. അശ്വിന് രാജ് (വിദ്യാർഥികള്‍), കെ.കെ. അനുഷ (ഫൈന്‍ ആര്‍ട്സ്) എന്നിവരെ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തത് അംഗീകരിച്ചാണ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉത്തരവിറക്കിയത്.
ഇവരില്‍ ഒമ്പതുപേര്‍ ഒഴികെയുള്ളവര്‍ സി.പി.എം, കോണ്‍ഗ്രസ്, ക്രിസ്ത്യന്‍ സംഘടന പ്രതിനിധികളാണ്. സെനറ്റില്‍ ഇടപെടാന്‍ ബി.ജെ.പി-സംഘ്പരിവാര്‍ ആശയധാരയിലുള്ളവര്ക്ക് അവസരം ലഭിക്കുന്നത് ചരിത്രത്തിലാദ്യമായാണ്.
കഴിഞ്ഞ വര്‍ഷം വി.സി സമര്‍പ്പിച്ച ലിസ്റ്റില്‍നിന്ന് മുഴുവനാളുകളെയും ഗവര്‍ണര്‍ സെനറ്റിലേക്ക് പരിഗണിച്ചിരുന്നു. ഇങ്ങനെ സെനറ്റിലെത്തി പിന്നീട് സിന്‍ഡിക്കേറ്റ് അംഗങ്ങളായത് നാല് സി.പി.എമ്മുകാരാണ്. ഇത്തവണ വി.സി നല്കിയ ലിസ്റ്റില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയെന്നും അപാകത ഗവര്‍ണര്‍ കണ്ടെത്തിയെന്നും ഇത് മൊത്തത്തിലുള്ള വെട്ടിനിരത്തലിനിടയാക്കിയെന്നുമാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.