ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നയിക്കുന്ന ഗ്രൂപ്പിലെ ഏജൻറുമാരും ആശ്രിതരും മാത്രമാണ് കോൺഗ്രസ് പട്ടികയിൽ ഇടംപിടിച്ചതെന്ന് നിയമസഭ സീറ്റ് നിർണയത്തിലെ അതൃപ്തി പരസ്യമാക്കി പാർട്ടി വിട്ട മുതിർന്ന കോൺഗ്രസ് നേതാവ് പി.സി. ചാക്കോ.
ഇരു ഗ്രൂപ് നേതാക്കളും ചേർന്ന് തയാറാക്കിയ 90 പേരുടെ പട്ടികയിൽ അതൃപ്തിയുള്ളവർ കോൺഗ്രസിൽ നിരവധിയുണ്ട്. വൈകാതെ ഇരുവർക്കുമെതിരെ ശക്തമായ പ്രതികരണവുമായി മുതിർന്ന നേതാക്കൾതന്നെ രംഗത്തുവരും. കെ. ബാബുവിനെയും കെ.സി. ജോസഫിനെയും മത്സരിപ്പിക്കാനുള്ള തീരുമാനം അംഗീകരിക്കാൻ കഴിയില്ല.
കോൺഗ്രസിെൻറ ജനാധിപത്യ സമീപനത്തിന് ഇത് തിരിച്ചടിയാകും. സുധീരനും കെ. മുരളീധരനും കെ. സുധാകരനും അടക്കം പലരും കടുത്ത അതൃപ്തിയിലാണ്.
കേരളത്തിൽ കോൺഗ്രസുകാരനായിരിക്കുക എന്നത് അസാധ്യമായി. ഗ്രൂപ് വീതംവെപ്പ് മാത്രമാണ് ഇവിടെ നടക്കുന്നത്. കോൺഗ്രസ് ദിവസംതോറും ദുർബലമാവുകയാണ്. സംസ്ഥാനത്തെ ഏറ്റവും പുതിയ രാഷ്ട്രീയസാഹചര്യം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്- ചാക്കോ 'മാധ്യമ'ത്തോട് സംസാരിക്കുന്നു.
രാജിതീരുമാനം െപെട്ടന്നുള്ളതല്ല. മാസങ്ങളായി ഇതുസംബന്ധിച്ച ആലോചനയിലായിരുന്നു. കോൺഗ്രസ് സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പുകളികളും മറ്റും ഏറെ വേദനിപ്പിച്ചു. പിന്നീട് സ്ഥാനാർഥിനിർണയത്തിലെ ജനാധിപത്യവിരുദ്ധ നടപടികൾ സഹിക്കാവുന്നതിലും അപ്പുറമായി.
പലരുമായും കാര്യങ്ങൾ ചർച്ചചെയ്തു. എന്നാൽ, എല്ലാ ജനാധിപത്യമര്യാദകളും പാർട്ടിയിൽ ലംഘിക്കപ്പെടുന്ന രീതി തുടരുകയാണ്. സീനിയർ നേതാവെന്ന നിലയിൽ ഇതൊന്നും ഉൾക്കൊള്ളാനോ അംഗീകരിക്കാനോ കഴിയുന്നില്ല.
തന്നെപ്പോലെ ചിന്തിക്കുന്നവർ പലരും പാർട്ടിയിൽ ഉണ്ട്. അവരുടെ പ്രതിഷേധം കാണേണ്ടിവരും. ഈ സാഹചര്യത്തിലാണ് രാജിവെക്കാൻ തീരുമാനിച്ചത്. തെൻറ രാജികൊണ്ട് പാർട്ടി നേതൃത്വത്തിെൻറ കണ്ണുതുറന്നാൽ അത് വലിയ കാര്യമാണ്.
ഇല്ല. അത്തരം പ്രചാരണം ശക്തമാണ്.എന്നാൽ, സ്ഥാനാർഥിപ്പട്ടിക തയാറാക്കിയ രീതിയോട് ഒരു വിധത്തിലും യോജിക്കാനാവില്ല. എതിർപ്പ് പ്രമുഖരുടെ ശ്രദ്ധയിൽപെടുത്തി. കേരളത്തിെൻറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറടക്കം പ്രമുഖരെല്ലാം ഇതിൽ ഉൾപ്പെടും.
അവരാരും വിഷയത്തിൽ ഇടപെട്ടില്ല. സ്ഥാനാർഥികളെ കെണ്ടത്താനും പട്ടിക തയാറാക്കാനും ചില നടപടിക്രമങ്ങളുണ്ട്. അതെല്ലാം പൂർണമായും ലംഘിക്കപ്പെട്ടു. ആദ്യം പ്രദേശ് ഇലക്ഷൻ കമ്മിറ്റിയാണ് പട്ടിക തയാറാക്കേണ്ടത്. പിന്നീട് കെ.പി.സി.സിയുടെ സ്ക്രീനിങ് കമ്മിറ്റി കാണണം.
അവസാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയും. ഇക്കുറി അതൊന്നും ഉണ്ടായില്ല എന്നു മാത്രമല്ല, കെ.പി.സി.സി പ്രസിഡൻറുപോലും കാര്യങ്ങൾ അറിഞ്ഞിരുന്നില്ല. 40 അംഗ തെരഞ്ഞെടുപ്പ് സമിതി ഇതേവരെ ചേർന്നിട്ടില്ല. ഒന്നിച്ചുള്ള ചർച്ചകളും നടക്കുന്നില്ല. പാർട്ടിയിൽ കൂട്ടായ്മയും നഷ്ടപ്പെട്ടു.
ഇരു ഗ്രൂപ് നേതാക്കളും നിക്ഷിപ്ത താൽപര്യക്കാരും േചർന്ന് തയാറാക്കിയ പട്ടിക കെ.പി.സി.സി അധ്യക്ഷൻ ഡൽഹിയിൽ എത്തിക്കുകയായിരുന്നു. ഇത് പാർട്ടിയിലെ ജനാധിപത്യസ്വഭാവത്തെ അപ്പാടെ തകർത്തു. നടപടിക്രമം പാലിക്കാത്ത പട്ടിക ദേശീയനേതൃത്വം അത്ര പെട്ടെന്ന് സ്വീകരിക്കുമോയെന്ന് അറിയില്ല.
പട്ടികയിൽ ഉൾപ്പെട്ട ബഹുഭൂരിപക്ഷവും ഇരു ഗ്രൂപ് നേതാക്കളുടെയും ആശ്രിതരും ഗ്രൂപ് ഏജൻറുമാരും മാത്രമാണ്. ഒന്നുകിൽ 'എ' അല്ലെങ്കിൽ 'ഐ'. ഗ്രൂപ്പുകൾക്കൊപ്പം നിന്നാൽ മാത്രമേ ഇവിടെ കോൺഗ്രസുകാരനായി പ്രവർത്തിക്കാനാകൂ.
ഇല്ല. എന്നാൽ, കുറെക്കാലമായി മനസ്സിലുള്ള തീരുമാനം ചിലർെക്കാക്കെ അറിയാമായിരുന്നു. രാജിക്കുശേഷം ദേശീയ നേതൃത്വത്തിലെ പലരും വിളിച്ചു.
സോണിയ ഗാന്ധിയും മുതിർന്ന നേതാക്കളും ഇക്കാര്യം സംസ്ഥാന നേതാക്കളുമായി ചർച്ചചെയ്തിരുന്നു. സമാന ചിന്താഗതിയുള്ളവരുമായി ആശയവിനിമയം നടത്തി.സംസ്ഥാനത്തെ ഇരു ഗ്രൂപ് നേതാക്കളുടെ സമീപനവും രീതിയും ചർച്ചചെയ്തു.
അവർ തയാറാക്കിയ സ്ഥാനാർഥിപ്പട്ടിക പുനഃപരിശോധിക്കണമെന്നും വിളിച്ചവരോട് പറഞ്ഞു. കോൺഗ്രസ് ദേശീയനേതൃത്വവും നിർജീവമാണ്. അവിടെയും ജനാധിപത്യം ഇല്ല. രാജിക്ക് അതും കാരണമായി.
ശരിയാണ്. അദ്ദേഹവുമായി ദീർഘകാലത്തെ ബന്ധമുണ്ട്. പുറമെ ഗുലാം നബിയും ആനന്ദ് ശർമയും വിളിച്ചു. എന്തുവേണമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. കാര്യങ്ങൾ പലരുമായി ചർച്ചചെയ്തുവരുകയാണ്. എൻ.സി.പിയിലെ പഴയ സഹപ്രവർത്തകരിൽ പലരും വിളിക്കുന്നുണ്ട്.
അത് സ്വാഭാവികമാണ്. കോൺഗ്രസ് നേതൃത്വത്തിലെ പ്രമുഖരിൽ ഒരാൾ പാർട്ടിയിൽനിന്നു രാജിവെക്കുേമ്പാൾ അത്തരം പ്രചാരണം ഉണ്ടാകും. അത് തള്ളുന്നില്ല.
നാളെ എന്ത് എന്ന കാര്യത്തിൽ തീരുമാനം വൈകില്ല. രാഷ്ട്രീയ നിലപാട് സംബന്ധിച്ച തീരുമാനം ഉടനുണ്ടാകും. വിവിധ തലങ്ങളിൽ ചർച്ച തുടരുകയാണ്.
അതെ. ഒരുകാരണവശാലും അവർക്ക് സീറ്റ് നൽകരുതെന്നുതന്നെയാണ് തെൻറ നിലപാട്. അത് പാർട്ടിയിലെ ജനാധിപത്യ സ്വഭാവത്തെ തകർക്കും.
ആശ്രിതർക്കും ഗ്രൂപ് ഏജൻറുമാർക്കും സീറ്റ് നൽകുന്നതിനോടും യോജിപ്പില്ല. അത് പാർട്ടിയെ കൂടുതൽ ദുർബലപ്പെടുത്തുകയേയുള്ളൂ.
അത്ര നല്ല സാധ്യത കാണുന്നില്ല. ജയസാധ്യതയുള്ളവരെ മത്സരിപ്പിച്ചിരുന്നെങ്കിൽ ജയസാധ്യതയും വർധിക്കുമായിരുന്നു. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യത അത്ര മെച്ചമല്ല.
നിലവിൽ രണ്ടുമുന്നണികളും തമ്മിൽ അര ശതമാനത്തിെൻറ വ്യത്യാസമേയുള്ളൂ. നാലോ അഞ്ചോ സീറ്റിെൻറ വ്യത്യാസം. അത് മികച്ച സ്ഥാനാർഥിനിർണയത്തിലൂടെ പരിഹരിക്കപ്പെടുമായിരുന്നു. ഗ്രൂപ്രാഷ്ട്രീയം ഇങ്ങനെപോയാൽ േകാൺഗ്രസിനെ എങ്ങുമെത്തിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.