തിരുവനന്തപുരം: വിദ്യാർഥികൾക്ക് മാനേജ്മെൻറുകൾ പിഴചുമത്തുന്നത് നിയമംമൂലം നിരോധിക്കണമെന്ന് ജസ്റ്റിസ് കെ.കെ. ദിനേശൻ കമീഷൻ ശിപാർശ. ട്യൂഷൻ ഫീസിന് പുറമെ വിദ്യാർഥികളിൽനിന്ന് അനധികൃതമായി ഇൗടാക്കുന്ന പണം മുഴുവൻ തലവരിപ്പണത്തിെൻറ പരിധിയിൽ കൊണ്ടുവരുന്ന രീതിയിൽ നിയമനിർമാണം നടത്തണം. വിദ്യാർഥികളിൽനിന്ന് വരുംവർഷങ്ങളിലെ ഫീസ് മുൻകൂറായി ഇൗടാക്കുന്ന രീതി നിരോധിക്കണം. വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുന്ന മാനേജ്മെൻറുകളുടെ നടപടി അവസാനിപ്പിക്കണം. ഇേൻറണൽ അസസ്മെൻറ് ഒഴികെ വിദ്യാർഥികളും മാനേജ്മെൻറും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ല തലങ്ങളിൽ സർക്കാർ ഒാംബുഡ്സ്മാനെ നിയമിക്കണം.
സ്വാശ്രയ മെഡിക്കൽ കോളജുകളിൽ യോഗ്യരായ അധ്യാപകരുടെ സാന്നിധ്യം ഉറപ്പുവരുത്താൻ മെഡിക്കൽ കൗൺസിൽ നിർദേശിച്ച ബയോമെട്രിക് ഹാജർ സംവിധാനവും സി.സി.ടി.വി സംവിധാനവും ഒരുക്കുന്നതിനും ശിപാർശ ചെയ്തിട്ടുണ്ട്. സ്വാശ്രയ കോളജുകളിൽ യോഗ്യതയുള്ള അധ്യാപകരെ ഉത്തരവിലൂടെ നിയമിക്കണം. ആരോഗ്യസർവകലാശാലക്ക് കീഴിൽ പഠിക്കുന്ന കുട്ടികൾക്ക് ഇേൻറൺഷിപ് കാലയളവിൽ സ്റ്റൈപൻറ് ലഭ്യമാക്കണം. ബിരുദ കോഴ്സും ബി.എഡും ഒന്നിച്ച് ചെയ്യാവുന്ന നാല് വർഷത്തെ ഇൻറഗ്രേറ്റഡ് കോഴ്സ് എൻ.സി.ടി.ഇ മാർഗരേഖ പ്രകാരം നടപ്പാക്കാൻ സർവകലാശാലകൾ താൽപര്യമെടുക്കണം. കോളജുകൾ സി.സി.ടി.വി സംവിധാനം സ്ഥാപിക്കുന്നുണ്ടോ എന്ന് ബന്ധപ്പെട്ട സർവകലാശാലകൾ പരിശോധിച്ച് നടപടിയെടുക്കണം.
സർക്കാർ അനുവദിക്കുന്ന സ്റ്റൈപൻറ് വിദ്യാർഥികൾക്ക് നൽകാതെ കോളജ് മാനേജ്മെൻറുകൾ തട്ടിപ്പ് നടത്തുെന്നന്ന പരാതി പിന്നാക്ക വികസനവകുപ്പ് അന്വേഷിക്കണം. സ്വാശ്രയ കോളജുകളിലെ അധ്യാപകർക്കും അനധ്യാപകർക്കും യോഗ്യതയും സേവന വേതന വ്യവസ്ഥയും ഉറപ്പാക്കണം. ഇതിനായി വർഷവും കുട്ടികളുടെ എണ്ണം അടിസ്ഥാനപ്പെടുത്തി തസ്തിക നിർണയം നടത്തണം. സർവിസിൽനിന്ന് വിരമിച്ച അധ്യാപകരെ 65 വയസ്സുവരെ നിയമിക്കാം. ഇവർക്ക് പെൻഷൻ തുക കഴിഞ്ഞുള്ള തുക ശമ്പളമായി നൽകാം. സ്വാശ്രയ കോളജുകളിൽനിന്ന് ഉയർന്ന അഫിലിയേഷൻ ഫീസും അഡ്മിനിസ്ട്രേഷൻ ഫീസും ഇൗടാക്കുന്നത് അവസാനിപ്പിക്കുകയും ഇത് ഏകീകരിക്കുകയും വേണം. എയ്ഡഡ് കോളജുകളുടെ സൗകര്യങ്ങൾ അതേ മാനേജ്മെൻറിന് കീഴിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കോളജുകൾക്ക് വേണ്ടി ഉപയോഗിക്കുന്നത് തടയണം.
വിദ്യാഭ്യാസസ്ഥാപനങ്ങൾ ഗ്രേഡിങ് ഉൾപ്പെടെ അക്കാദമിക് മികവ് പ്രസിദ്ധീകരിക്കണം. കോളജുകൾ ഇവ പ്രസിദ്ധീകരിക്കാൻ തയാറായില്ലെങ്കിൽ ബന്ധപ്പെട്ട സർവകലാശാല ശേഖരിച്ച് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.
സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കോളജുകൾ ഏറ്റെടുത്ത് സംയോജിപ്പിച്ച് സർക്കാർ കോളജുകളാക്കി മാറ്റാവുന്നതാണെന്നും ശിപാർശയിലുണ്ട്.
സ്വാശ്രയ കോളജുകളിലെ നിർധന വിദ്യാർഥികൾക്ക് ഫീസ് ഇളവിന് പ്രത്യേക ഫണ്ടിന് ശിപാർശ
മാനേജ്മെൻറുകളിൽനിന്ന് ഒറ്റത്തവണ നിക്ഷേപം സ്വീകരിച്ച് ഫണ്ട് രൂപവത്കരിക്കണം
തിരുവനന്തപുരം: സ്വാശ്രയ കോളജുകളിലെ നിർധന വിദ്യാർഥികൾക്ക് കുറഞ്ഞ ഫീസിൽ പഠനം നടത്താൻ മാനേജ്മെൻറുകളിൽനിന്ന് ഒറ്റത്തവണ കരുതൽ നിക്ഷേപം സ്വീകരിച്ച് ഫണ്ട് രൂപവത്കരിക്കാൻ ജസ്റ്റിസ് കെ.കെ. ദിനേശൻ കമീഷെൻറ ശിപാർശ.
വിദ്യാർഥികളിൽനിന്ന് കോളജുകൾ ക്വാഷൻ ഡെപ്പോസിറ്റ് സ്വീകരിക്കുന്ന മാതൃകയിൽ കോളജുകളിൽനിന്ന് അഫിലിയേഷൻ സമയത്ത് നിശ്ചിത തുക നിക്ഷേപമായി സ്വീകരിക്കണം. 989 സ്വാശ്രയ കോളജുകളിൽനിന്ന് സ്വീകരിക്കുന്ന കരുതൽ നിക്ഷേപം കൈകാര്യം ചെയ്യുന്നതിനായി ബന്ധപ്പെട്ട സർവകലാശാല വൈസ് ചാൻസലർമാരുടെ കൺസോർട്യം രൂപവത്കരിക്കണം. ഇതിനായി സർവകലാശാല ചട്ടങ്ങളിൽ ഭേദഗതി വരുത്തണം. സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളെ ഇതിെൻറ പരിധിയിൽനിന്ന് ഒഴിവാക്കിയാൽതന്നെ കോടിക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിക്കാൻ കഴിയും.
ഇൗ തുക പ്രത്യേക ഫണ്ടായി ദേശസാൽകൃത ബാങ്കിൽ നിക്ഷേപിക്കണം. ഇതിന് ലഭിക്കുന്ന പലിശ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി അത് ഉപയോഗിച്ച് അർഹരായവർക്ക് ഫെലോഷിപ്/ സ്കോളർഷിപ്/ സബ്സിഡി എന്നിവ ലഭ്യമാക്കാം. അർഹരായ വിദ്യാർഥികൾക്ക് വായ്പയും അനുവദിക്കാം. ‘ഹോണർ ലോൺ’ എന്ന പേരിൽ അനുവദിക്കുന്ന വായ്പ ജോലി ലഭിക്കുന്ന മുറക്ക് തിരിച്ചടയ്ക്കണം. എന്നാൽ, തിരിച്ചടയ്ക്കാൻ കഴിയാത്തതിെൻറ പേരിൽ ഒരാൾക്കെതിരെയും നിയമനടപടി പാടില്ല. മെറിറ്റ് അടിസ്ഥാനത്തിൽ മാത്രമായിരിക്കണം ആനുകൂല്യം അനുവദിക്കേണ്ടത്. ഇതുസംബന്ധിച്ച തർക്കപരിഹാരത്തിന് പ്രത്യേക സംവിധാനം ഒരുക്കാനും കമീഷൻ ശിപാർശ ചെയ്തിട്ടുണ്ട്.
ഏതെങ്കിലും കോളജ് അടച്ചുപൂട്ടുന്ന സാഹചര്യമുണ്ടായാൽ അവർക്ക് മറ്റ് ബാധ്യതകൾ സർക്കാർതലത്തിലോ സർവകലാശാലതലത്തിലോ വിദ്യാർഥികളുടെ കാര്യത്തിലോ ഇല്ലെങ്കിൽ നിക്ഷേപമായി സ്വീകരിച്ച തുക തിരികെ നൽകാം.
ഇതിെൻറ പേരിൽ വിദ്യാർഥികളിൽനിന്ന് കൂടുതൽ തുക ഏതെങ്കിലും രീതിയിൽ മാനേജ്മെൻറുകൾ ഇൗടാക്കാൻ പാടില്ല. ഇേൻറണൽ അസസ്മെൻറ് സംബന്ധിച്ച് വൈസ് ചാൻസലർമാരുടെ സമിതി സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശ ഭേദഗതിയോടെ അംഗീകരിക്കാനും കമീഷൻ ശിപാർശ ചെയ്തു. ഇേൻറണൽ അസസ്മെൻറിന് ചുരുങ്ങിയ മാർക്ക് ലഭിച്ചില്ലെങ്കിൽ തുടർപഠനം അസാധ്യമാക്കുന്നരീതി പാടില്ലെന്നും പകരം അവസാനപരീക്ഷക്കൊപ്പം ഇേൻറണൽ അസസ്മെൻറ് കൂട്ടിച്ചേർത്തുള്ള മാർക്ക് പരിഗണിക്കണമെന്നുമാണ് ശിപാർശ.
എസ്.സി/ എസ്.ടി/ഒ.ഇ.സി വിദ്യാർഥികളിൽനിന്ന് അനുവദിച്ചതിലും കൂടുതൽ ഫീസ് ഇൗടാക്കുെന്നന്ന പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. ന്യൂനപക്ഷങ്ങൾ നടത്തുന്നവ ഒഴികെയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നാക്ക, എസ്.സി/ എസ്.ടി വിദ്യാർഥികൾക്ക് നിശ്ചിത ശതമാനം സീറ്റുകളിൽ സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയുണ്ട്. ഇൗ ആനുകൂല്യം ബന്ധപ്പെട്ട കുട്ടികൾക്ക് ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി നിയമനിർമാണം നടത്തണമെന്നും ശിപാർശയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.