തിരുവനന്തപുരം: കലാലയ രാഷ്ട്രീയം നിയമവിധേയമാക്കാൻ നിയമം കൊണ്ടുവരുമെന്ന് മന് ത്രി കെ.ടി. ജലീല്‍. ബിൽ അവസാനഘട്ടത്തിലാണ്. ഹൈകോടതി വിധിയിലെ അനന്തരനടപടികള്‍ അഡ് വക്കറ്റ് ജനറലും ഉദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എം. സ്വരാജ്, വി.ടി. ബൽറാം എന്നിവരുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
രാജ്യത്തുണ്ടാകുന്ന നിയമങ്ങള്‍ക്കെതിരെ കാമ്പസുകളില്‍ നിന്ന് ഉയരുന്ന പ്രതിഷേധം ആളിപ്പടരുന്നത് പലര്‍ക്കും ഇഷ്ടപ്പെടുന്നില്ല. അതിെൻറ കൂടി അടിസ്ഥാനത്തിലാണ് ആ വിധിയെന്ന് കരുതുന്നു. വിദ്യാർഥികളില്‍ സാമൂഹിക-സംഘടനാബോധമില്ലെങ്കില് അവിടെ അരാജകത്വം വളരും.
ഫാഷിസ്റ്റ് ശക്തികള്‍ അതാണ് ആഗ്രഹിക്കുന്നത്. ഹൈകോടതിയില്‍നിന്ന് അടുത്തിടെ ഉണ്ടായ വിധിയില്‍ ഫോറങ്ങള്‍ രൂപവത്കരിച്ച് പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ല. വിദ്യാർഥി സംഘടനാപ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമാകുന്നിടത്ത് സാമുഹികവിരുദ്ധ-ലഹരിമാഫിയ ശക്തികളും മതജാതി-വര്‍ഗീയ-തീവ്രവാദ സംഘടനകളും വളര്‍ന്നുവരും. ഇതില്ലാതാക്കുന്നതിനുള്ള ഏക പോംവഴി നിയമാനുസൃതം കാമ്പസുകളുടെ സംഘടനാപ്രവര്‍ത്തനം കാര്യക്ഷമമാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.