ആർ.ടി.പി.സി.ആർ നിരക്ക് കുറച്ചത്​ റദ്ദാക്കൽ: സർക്കാറിന്‍റെ അപ്പീലിൽ ഹൈകോടതിയുടെ നോട്ടീസ്

കൊച്ചി: കോവിഡ് പരിശോധനക്കുള്ള ആർ.ടി.പി.സി.ആർ പരിശോധന​ നിരക്ക് 500 രൂപയായി കുറച്ചത്​ റദ്ദാക്കിയതി​െനതിരായ സർക്കാറി​െൻറ അപ്പീൽ ഹരജിയിൽ എതിർ കക്ഷികൾക്ക്​ ഹൈകോടതി നോട്ടീസ്. 1700 രൂപ വരെയുണ്ടായിരുന്ന നിരക്ക് 500 രൂപയാക്കിയ ഉത്തരവ് ചോദ്യംചെയ്ത് ലാബ്​ ഉടമകൾ നൽകിയ ഹരജിയിൽ ഒക്​ടോബർ നാലിന്​ സിംഗിൾ ബെഞ്ച്​ പുറപ്പെടുവിച്ച ഉത്തരവ്​ ചോദ്യംചെയ്​താണ്​ അപ്പീൽ.

ആരോഗ്യപ്രിൻസിപ്പൽ സെക്രട്ടറി നൽകിയ ​അപ്പീൽ ഹരജിയിൽ സ്വകാര്യ ലാബുകൾ ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്കാണ്​​ ചീഫ്​ ജസ്​റ്റിസ്​ അടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ നോട്ടീസ്​ ഉത്തരവായത്​. ഹരജി വീണ്ടും മൂന്നാഴ്​ചക്ക്​ ശേഷം പരിഗണിക്കാൻ മാറ്റി.

സിംഗി​ൾ ബെഞ്ച്​ ഉത്തരവിനെതിരെ നൽകിയ അപ്പീൽ നിലനിൽക്കുമോയെന്ന് ​ഹരജി പരിഗണിക്കവെ ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. എന്നാൽ, നിരക്ക് നിശ്ചയിക്കാൻ സർക്കാറിന് അധികാരമില്ലെന്നതടക്കം സിംഗിൾ ബെഞ്ചി​െൻറ നിരീക്ഷണങ്ങളെയാണ്​ അപ്പീലിൽ ചോദ്യം ചെയ്​തിരിക്കുന്നതെന്ന്​ സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. 

Tags:    
News Summary - Cancellation of RTPCR rate reduction: High Court notice on government appeal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.