മലപ്പുറം: വിജയസാധ്യത മാത്രം പരിഗണിച്ച് സ്ഥാനാർഥികളെ നിർണയിക്കാൻ മുസ്ലിം ലീഗ് പ്രവർത്തക സമിതി തീരുമാനം. സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയതായി യോഗ ശേഷം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പൗരത്വ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്കെതിരെ സംസ്ഥാന സർക്കാർ എടുത്ത കേസുകൾ പിൻവലിക്കണെമന്നും ലീഗ് ആവശ്യപ്പെട്ടു. ഉത്തർപ്രദേശ് കഴിഞ്ഞാൽ കൂടുതൽ കേസുകൾ കേരളത്തിലാണ്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കേസുകൾ പിൻവലിക്കുമെന്നും ശബരിമല വിഷയത്തിൽ നിയമനിർമാണം കൊണ്ടുവരുമെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അടുത്തത് യു.ഡി.എഫ് സർക്കാറായിരിക്കുമെന്നും കൂട്ടിച്ചേർത്തു. ഉപെതരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭ മണ്ഡലത്തിലേക്ക് എം.പി. അബ്ദുസ്സമദ് സമദാനിയെയും രാജ്യസഭയിലേക്ക് പി.വി. അബ്ദുൽ വഹാബ് എം.പിെയയുമാണ് പരിഗണിക്കുന്നത്. നിയമസഭയിലേക്ക് വനിതകള്‍ക്ക് അവസരം നല്‍കുമോ എന്ന ചോദ്യത്തിന് കാത്തിരിക്കാമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.
മുന്നണിയിൽ ലീഗിന് കൂടുതൽ സീറ്റുകൾ നൽകുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര ചർച്ചകൾ നടക്കുകയാണ്. ഇന്ധന വില വർധനയിൽ കേന്ദ്ര^സംസ്ഥാന സർക്കാറുകൾക്കെതിരെ ബുധനാഴ്ച മണ്ഡലംതലത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. ബഫർസോൺ വിജ്ഞാപനത്തിൽനിന്ന് കേന്ദ്ര^സംസ്ഥാന സർക്കാറുകൾ പിൻവാങ്ങണമെന്നും ലീഗ് ആവശ്യപ്പെട്ടു. ൈഹദരലി തങ്ങളുടെ അധ്യക്ഷതയിലായിരുന്നു യോഗം. ദേശീയ ഒാർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ദേശീയ ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി, പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.