പൊലീസിന്​ നേരെ കഞ്ചാവ്​ മാഫിയയുടെ ബോംബേറ്​; ഒരു പൊലീസുകാരന്​ പരിക്ക്​

തിരുവനന്തപുരം: നെയ്യാർ ഡാം പൊലീസിന്​ നേരെ കഞ്ചാവ്​ മാഫിയയുടെ പെട്രോൾ ബോംബേറ്​. സംഭവത്തിൽ ഒരു ​പൊലീസുകാരന്​ പരിക്കേറ്റു. സി.പി.ഒ ടിനോ ജോസഫിനാണ്​ പരിക്കേറ്റത്​. കഞ്ചാവ്​ മാഫിയയാണ്​ ആക്രമണത്തിന്​ പിന്നിലെന്ന്​ പൊലീസ്​ അറിയിച്ചു.

കഴിഞ്ഞ ദിവസം കഞ്ചാവ്​ മാഫിയ സംഘത്തിൽപ്പെട്ട ഒരാളെ പൊലീസ്​ അറസ്റ്റ്​ ചെയ്​തിരുന്നു. ഇതേതുടർന്ന്​ മാഫിയയെ കുറിച്ച്​ പൊലീസിന്​ വിവരം നൽകിയെന്ന ആരോപിച്ച്​ ഒരാളുടെ വീടിന്​ നേരെ വെള്ളിയാഴ്ച പുലർച്ചെ ആക്രമണം നടന്നു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന പൊലീസ്​ സ്ഥലത്തെത്തി പരിശോധന നടത്തി.

പരിശോധനക്കിടെ 20ഓളം വരുന്ന മാഫിയ സംഘം ​െപാലീസിന്​ നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിന്​ ശേഷം സമീപത്തുള്ള വനപ്രദേശത്തേക്ക്​ ഇവർ രക്ഷപ്പെട്ടുവെന്നാണ്​ ​സംശയിക്കുന്നത്​. പ്രതികൾക്കായി പൊലീസ്​ വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്​.

Tags:    
News Summary - Cannabis mafia bombing against police; A policeman was injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.