പത്തനാപുരം: ആംബുലൻസിൽ കടത്തിയ നാല് കിലോ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് പിടികൂടി. കറവൂർ സ്വദേശി വിഷ്ണു, പുനലൂർ സ്വദേശി നസീർ എന്നിവരാണ് പിടിയിലായത്. ഒരാഴ്ചയായി സംഘം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ശനിയാഴ്ച രാത്രി 7.30ഓടെ പത്തനാപുരം പിടവൂര്‍ ജങ്ഷന് സമീപം വെച്ചാണ് ഇരുവരും പിടിയിലാകുന്നത്.
കൊട്ടാരക്കര റൂറൽ എസ്.പിക്ക് കീഴിലുള്ള ഡാൻസാഫ് സംഘവും പത്തനാപുരം പൊലീസും ചേർന്നാണ് അംബുലന്‍സ് ഉള്‍പ്പെടെ പ്രതികളെ പിടികൂടിയത്. ആംബുലന്‍സിനെ പിൻതുടർന്നാണ് അന്വേഷണസംഘം കഞ്ചാവ് സംഘത്തെ പിടികൂടിയത്. പുനലൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്. പത്തനാപുരം എസ്.ഐ ശരലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പുനലൂർ താലൂക്ക് ആശുപത്രിക്ക് സമീപം സര്‍വീസ് നടത്തുന്ന ആംബുലൻസിലാണ് കഞ്ചാവ് കടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.