കോഴിക്കോട്: ജനകീയ ശുചീകരണ കാമ്പയിനും പ്ലാസ്റ്റിക് നിരോധനവും കഴിഞ്ഞ് ലോക് ഡൗൺ കൂടി വന്നതോടെ കനോലി കനാലിൽ തെളിനീരൊഴുക്ക്. കല്ലായിപ്പുഴയിൽനിന്നും കോരപ ്പുഴയിൽനിന്നും ഒഴുക്ക് സാധ്യമായി ഉപ്പുവെള്ളം വന്നതോടെ അടിഞ്ഞു കൂടിയ പായലും നശി ച്ചു. സാധാരണ വേനലിൽ കറുത്തിരുണ്ട് ഒഴുകാറുള്ള കനാലിൽ ഇപ്പോൾ തെളിഞ്ഞവെള്ളമാണ്.
പലേടത്തും തോട്ടിെൻറ അടിഭാഗവും മീനുകളെ കാണുംവിധം ശുദ്ധമാണ് കനാൽ. കുളവാഴയും ആഫ്രിക്കൻ പായലും കെട്ടി ഒഴുക്ക് തടസ്സപ്പെടുന്ന സ്ഥിതി ഇേപ്പാഴില്ല. പ്ലാസ്റ്റിക് നിരോധനത്തോടെ കെട്ടുകളായി കനാലിൽ വന്ന് വീഴുന്ന സഞ്ചികൾ പാതിയായി കുറഞ്ഞിരുന്നു. കോവിഡ്കാല ലോക്ഡൗണിൽ വാഹന ഒാട്ടം നിലച്ച് കനത്ത പൊലീസ് കാവലായതോടെ മാലിന്യം കൊണ്ടിടുന്ന അവസ്ഥയുമില്ല. പരിസരവാസികളല്ല, ദൂരദിക്കിൽനിന്ന് വാഹനങ്ങളിലെത്തിയാണ് മാലിന്യം തള്ളുന്നതെന്ന് ഇതിൽനിന്ന് വ്യക്തമായി.
ജലപാത പദ്ധതിയിൽ ആഴം കൂട്ടുന്നതിന് മുന്നോടിയായി പായലും മാലിന്യവും പൂർണമായി നീക്കിയ കനോലി കനാലിൽ ഒന്നരമീറ്റർ വരെ ചളി നീക്കി ആഴംകൂട്ടുന്ന പ്രവൃത്തിയും ഏറക്കുറെ തീർന്നിരുന്നു. കനാലിൽ ഏറ്റവും ആഴമുള്ള കുണ്ടൂപ്പറമ്പ് മേഖലയിലെ മുടപ്പാട്ടുപാലം ഭാഗത്തെ ചളിപോലും യന്ത്രങ്ങൾ ഉപയോഗിച്ച് ഇത്തവണ നീക്കിയിരുന്നു. ചളി സില്‍റ്റ് പുഷര്‍ കൊണ്ട് നീക്കിയശേഷം ക്രെയിനിൽ ഘടിപ്പിച്ച യന്ത്രത്തൊട്ടിയിൽ കോരിയെടുത്താണ് ആഴം കൂട്ടൽ. കല്ലായ് പുഴയോട് കനാൽ ചേരുന്ന മൂര്യാട് ഭാഗത്തും ചളി നീക്കിയിരുന്നു.
കല്ലായിപ്പുഴ മുതൽ കോരപ്പുഴ വരെയുള്ള കനാലിെൻറ 11.2 കിലോമീറ്ററിലെ ചളിയാണ് 46 ലക്ഷം രൂപ ചെലവിൽ നീക്കിയത്. ‘ഓപറേഷൻ കനോലി കനാൽ’ എന്ന പേരിൽ ജില്ല ഭരണകൂടം, കോഴിക്കോട് നഗരസഭ, വേങ്ങേരി നിറവ് എന്നിവയുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ കനാൽ ശുചീകരിച്ച് ആറുമാസംകൊണ്ട് 2,513 ചാക്ക് മാലിന്യം മാറ്റിയതും തെളി നീരൊഴുക്കിന് കാരണമായി. മാലിന്യമകന്നതോടെ സരോവരവും എരഞ്ഞിപ്പാലവുമടക്കമുള്ള ഭാഗത്ത് പക്ഷികളും മീനുകളും കൂടുതൽ എത്തിത്തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.