പ്രവാസിക​െള തിരികെ എത്തിക്കുന്നത്​ നിലവിൽ പ്രായോഗികമല്ല -ഹൈകോടതി

കൊച്ചി: പ്രവാസികളെ തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട്​ ഇടക്കാല ഉത്തരവ്​ പുറപ്പെടുവിക്കുക നിലവിലെ സാഹ ചര്യത്തിൽ പ്രായോഗികമല്ലെന്ന്​ ഹൈകോടതി. തിരികെ എത്തിക്കുന്നതിന്​ സ്വീകരിച്ചിരിക്കുന്ന തയാ​െറടുപ്പുകൾ അറി യിക്കണമെന്ന്​ സംസ്​ഥാന സർക്കാറിന്​ ഹൈകോടതി നിർദേശം നൽകി.

വിദേശത്ത്​ കഴിയുന്ന ഇന്ത്യക്കാരുടെ കാര്യത്തി ൽ എന്തു നടപടി എടുത്തുവെന്ന്​ സംസ്​ഥാന സർക്കാരും കേന്ദ്രസർക്കാറും എന്തു നടപടികൾ സ്വീകരിച്ചുവെന്നും അറിയിക്കണമെന്നും കോടതി നിർദേശിച്ചു. കേസ്​ മേയ്​ അഞ്ചിന്​ വീണ്ടും പരിഗണിക്കും.

പ്രവാസികളെ നിലവിലെ അവസ്​ഥയിൽ നാട്ടിലെത്തിക്കുക പ്രായോഗികമല്ലെന്നും ലോക്​ഡൗണിൻറെ രീതി മാറുമെന്നും ലക്ഷക്കണക്കിനായ പ്രവാസിക​െള തിരികെ എത്തിക്കാൻ നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.

പ്രവാസികളുടെ കാര്യത്തിൽ സഹതാപമുണ്ടെന്നും എന്നാൽ സർക്കാരി​​​​​െൻറ വാദത്തോട്​ യോജിക്കാനെ നിലവിലെ അവസ്​ഥയിൽ സാധിക്കുവെന്നും കോടതി അറിയിച്ചു. ലോക്​ഡൗണിന്​ ​ശേഷം ഹരജി പരിഗണിക്കുന്നതാകും നല്ലതെന്നും ഹൈകോടതി വ്യക്തമാക്കി.

ഗർഭിണികളായ നഴ്​സുമാർ അടക്കം കുടുങ്ങി കിടക്കുന്ന കാര്യവും കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ എന്ത്​ നടപടികളാണ്​ സ്വീകരിച്ചി​രിക്കു​ന്നതെന്ന്​ കേന്ദ്രസർക്കാർ അറിയിക്കണ​െമന്നും കോടതി അറിയിച്ചു. മേയ്​ അഞ്ചിന്​ ഹരജി വീണ്ടും പരിഗണിക്കു​േമ്പാൾ കേന്ദ്രസർക്കാർ രേഖമൂലം മറുപടി നൽകണമെന്നും കോടതി അറിയിച്ചു.

Tags:    
News Summary - Cant Bring Back Expats now -Kerala High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.