തിരുവനന്തപുരം: പി.ജെ. ജോസഫ് ആവശ്യെപ്പട്ട പ്രകാരം കേരള കോൺഗ്രസിന് രണ്ട് സീറ്റ് നൽകുകയെന്നത് പ്രായോഗ ികമല്ലെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ.
കൂടുതൽ സീറ്റ് ആവശ്യപ്പെടാനുള്ള സ്വാതന്ത്ര്യം ഘടകകക്ഷികൾക് കുണ്ട്. കോൺസ്രിന് കൂടുതൽ സീറ്റ് ആവശ്യമായ തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. അത് ഘടക കക്ഷികൾ മനസിലാക്കും. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. മുന്നണി ബന്ധം ശിഥിലമാക്കാൻ ഒരു ഘടക കക്ഷിയും ശ്രമിക്കുമെന്ന് കരുതുന്നില്ലെന്നും ബെന്നി ബഹനാൻ പറഞ്ഞു.
പി.ജെ. ജോസഫ് മത്സരിക്കണമോ വേണ്ടയോ എന്നുള്ളത് കേരള കോൺഗ്രസ് ആണ് തീരുമാനിക്കേണ്ടത്. മുന്നണിയെ ബാധിക്കുന്ന തരത്തിൽ കേരള കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ വളരുകയാണെങ്കിൽ കോൺഗ്രസ് ഇടപെടുമെന്നും ബെന്നി ബഹനാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.