തിരുവനന്തപുരം: കൂടുതൽ ട്രെയിനുകളും വിമാനങ്ങളും വരുന്നതോടെ കൂടുതൽ കോവിഡ് കേസിന് സാധ്യതയുണ്ടെന്നും ക്വാറൻറീൻ കർശനമായി പാലിച്ചാലേ കേരളത്തെ രക്ഷിക്കാനാകൂവെന്നും മന്ത്രി കെ.കെ. ശൈലജ. ഇതര ദേശങ്ങളിലുള്ള ആരോടും ഇങ്ങോട്ട് വരേണ്ടെന്ന് പറയാനാകില്ല.വിമാനസർവിസ് ആരംഭിക്കുേമ്പാൾ നിരവധിയാളുകൾ കേരളത്തിലെത്തും. റോഡ് മാർഗം എത്തുന്നവർക്കുള്ള അതേ മാനദണ്ഡപ്രകാരം 14 ദിവസം ഇവരും വീടുകളിൽ ക്വാറൻറീനിൽ കഴിയണം. മേയ് ഏഴിനുശേഷം വ്യാഴാഴ്ച വരെ 88 കേസുകൾ കേരളത്തിലുണ്ടായി. എല്ലാം പുറത്തുനിന്ന് വന്നവരാണ്. സമ്പർക്കപ്പടർച്ചയുണ്ടാകാതെ വൈറസ് ബാധ ഇവരിൽ മാത്രം ഒതുക്കി നിർത്താനാണ് ശ്രമിക്കുന്നത്.
ലക്ഷണമില്ലാത്തവരും കർശന ക്വാറൻറീനിൽ കഴിയണം. ഹോം ക്വാറൻറീനാണ് ഫലപ്രദം. വീട്ടിലാകുേമ്പാൾ മാനസിക സമ്മർദം കുറയും. രോഗികളുടെ എണ്ണം കൂടിയാൽ പിടിച്ചുനിൽക്കാനാവില്ല. സമ്പർക്കപ്പടർച്ചയുണ്ടായാൽ ശൃംഖല വേഗം വലുതാകും. കിടക്കകൾ നിറഞ്ഞാൽ മികച്ച പരിഗണനയും പരിചരണവും നൽകാൻ കഴിയില്ല.രോഗികൾ കുറവായാൽ നല്ല സൗകര്യങ്ങളുള്ള മുറികൾ നൽകാനാകും. കൂടിയാൽ അത്ര സൗകര്യങ്ങളില്ലാത്തവ നൽകേണ്ടിവരും. അപ്പോഴാണ് ആളുകൾ അസ്വസ്ഥത പ്രകടിപ്പിക്കുന്നത്. ആളുകൾ വന്നാൽ എവിടെയെല്ലാം പാർപ്പിക്കുമെന്നതിന് മാർഗരേഖ തയാറാക്കിയിട്ടുണ്ട്.
മരണക്കണക്കിൽ തർക്കമില്ല
മാഹിയിലെ ഒരു മരണമടക്കം ഉൾപ്പെടുത്തിയാണ് കേന്ദ്രസർക്കാർ സംസ്ഥാനത്തെ മരണം നാലായി നേരത്തേ കണക്കാക്കിയത്. മാഹിയിൽ മരിച്ചയാൾ ചികിത്സക്കായി സംസ്ഥാനത്തെത്തുകയും തുടർന്ന്, മാഹിയിൽ തന്നെ സംസ്കരിക്കുകയുമായിരുന്നു. കേരളത്തിെൻറ കണക്കിൽ കഴിഞ്ഞ ദിവസത്തേതും ചേർത്ത് നാല് മരണങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.