കാർ മരത്തിലിടിച്ച് വെള്ളക്കെട്ടിൽ വീണ്​ സഹോദരങ്ങൾ മരിച്ചു

കുട്ടനാട്: കാർ മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്ക്​  മറിഞ്ഞു സഹോദരങ്ങൾ മരിച്ചു. തലവടി തണ്ണൂവേലിൽ സുനിൽ-അർച്ചന ദമ്പതികളുടെ മക്കളായ മിഥുൻ എം. പണിക്കർ, നിമൽ എം. പണിക്കർ എന്നിവരാണ് മരിച്ചത്.. എടത്വാ പച്ച ജങ്​ഷനു സമീപം രാവിലെ 9.30ഓടെയായിരുന്നു അപകടം.

അമ്പലപ്പുഴയിലെ ബന്ധുവീട്ടിൽ നിന്നും എടത്വയിലെ വീട്ടിലേക്ക് വരുന്ന വഴിയിൽ പച്ച ജങ്​ഷന് സമീപമായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ച്  നിയന്ത്രണം വിട്ട് ചതുപ്പിലേക്ക് മറിയുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ തകർന്ന വാഹനം അഗ്​നിശമനസേനയും നാട്ടുകാരും ചേർന്ന്​ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നീരേറ്റുപുറം സ​െൻറ് തോമസ് സ്കൂളിൽ നിന്ന് ഇത്തവണയാണ് നിമൽ പത്താം ക്ലാസ് പാസായത്. മിഥുൻ എഞ്ചിനീയറിങ്​ ബിരുദധാരിയാണ്.

Tags:    
News Summary - car accident; brothers died -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.