പത്തനംതിട്ട: കടയിൽ സാധനം വാങ്ങുകയായിരുന്ന വീട്ടമ്മ നിയന്ത്രണം വിട്ട് പാഞ്ഞുവന്ന കാറിടിച്ച് മരിച്ചു. കൂടെയുണ്ടായിരുന്ന ഭർത്താവിന് പരിക്കേറ്റു. കരിമ്പനാകുഴി ആലുംമൂട്ടിൽ സത്യെൻറ (പുഷ്പാംഗദൻ 60) ഭാര്യ ശാന്ത (56) ആണ് മരിച്ചത്. പത്തനംതിട്ട റിങ്റോഡിൽ സെൻറ് സ്റ്റേഫൻസ് കത്തീഡ്രലിനടത്തായിരുന്നു അപകടം.
ഇവിടെ ചായക്കട നടത്തുന്ന സത്യനും ശാന്തയും തൊട്ടടുത്ത ഉണക്കമീൻ കടയിൽ സാധനം വാങ്ങാൻ നിൽക്കവെയാണ് അപകടം. അമിത വേഗതയിൽ എത്തിയ കാർ ദമ്പദികളെ ഇടിച്ച് തെറിപ്പിച്ച ശേഷം സമീപത്തെ മരത്തിലിടിച്ച് നിന്നു. ശാന്തയുടെ കാലിെൻറ ഒരുഭാഗം അറ്റുപോയി. ഇരുവരെയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ശാന്ത മരിക്കുകയായിരുന്നു.
സത്യൻ പരിക്കുകളോടെ ചികിത്സയിലാണ്. കാർ ഓടിച്ചിരുന്ന യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിൽ നിന്ന് മദ്യകുപ്പികൾ കണ്ടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.