ആലുവ: ആംബുലൻസിന് സൈഡ് നൽകാതിരുന്ന കാർ ഡ്രൈവർക്കെതിരെ കേസ്. ഗുരുതരാവസ്ഥയിലുള്ള നവജാതശിശുവുമായി കളമശ്ശേരിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോയ ആംബുലൻസിനെ കടത്തിവിടാതിരുന്ന സ്വകാര്യ കാർ ഡ്രൈവർക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. സൈഡ് കൊടുക്കാതെ കാർ ചീറിപ്പായുന്നത് ആംബുലൻസിലിരുന്ന ആൾ മൊബൈൽ ഫോൺ കാമറയിൽ പകർത്തിയിരുന്നു. ഇതോടൊപ്പം ആംബുലൻസ് ഡ്രൈവറുടെ വിശദീകരണവും സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്നാണ് ആലുവ ഡിവൈ.എസ്.പി കെ.ബി. പ്രഫുലചന്ദ്രെൻറ നിർദേശപ്രകാരം എടത്തല പൊലീസ് കേസെടുത്തത്.
കെ.എൽ 17 എൽ 202 നമ്പറിലുള്ളതാണ് കാെറന്ന് ആംബുലൻസ് ഡ്രൈവർ വിഡിയോയിൽ പറയുന്നുണ്ട്. ഇതുപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ ആലുവ ഡിവൈ.എസ്.പി ഓഫിസിന് സമീപം പൈനാടത്ത് വീട്ടിൽ നിർമൽ ജോസാണ് കാർ ഓടിച്ചിരുന്നതെന്ന് വ്യക്തമായി. എന്നാൽ, പൊലീസ് ഇയാളുടെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ആംബുലൻസ് ഡ്രൈവറെ കണ്ടെത്താനും പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന ശിശു ശ്വാസതടസ്സത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായതിനാലാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.