കരോൾ സംഘത്തിന് നേരെ ആക്രമണം: കോൺഗ്രസ് ലോങ് മാർച്ചിനിടെ സംഘർഷം

കോട്ടയം: പാത്താമുട്ടം കൂമ്പാടി സ​​​െൻറ് ​പോൾസ്​ പള്ളിയിലെ ക​േരാൾ സംഘത്തിനും പള്ളിക്കും നേരെയുണ്ടായ ആക്രമണ ത്തില്‍ പ്രതിഷേധിച്ച് ഡി.സി.സിയുടെ നേതൃത്വത്തില്‍ കോട്ടയം എസ്.പി ഓഫിസിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിൽ സംഘർഷം. ല ാത്തിച്ചാർജിലും സംഘർഷത്തിലും ജനപ്രതിനിധികളടക്കം എട്ട്​ കോൺഗ്രസ്​ പ്രവർത്തകർക്കും രണ്ട്​ പൊലീസുകാർക്കും ഒരു മാധ്യമപ്രവര്‍ത്തകനും പരിക്കേറ്റു.

ജില്ല പഞ്ചായത്ത് വൈസ്​ പ്രസിഡൻറ്​ ജെസിമോള്‍ മനോജ്, ദലിത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ്​ രാജന്‍ പെരുമ്പക്കാട്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഷൈലജ റെജി, മറവന്‍തുരുത്ത് പഞ്ചായ ത്ത് മെംബര്‍ ലീന ഡി. നായർ, തിരുവാര്‍പ്പ് മണ്ഡലം പ്രസിഡൻറ്​ റൂബി ചാക്കോ എന്നിവരടക്കമുള്ളവരെ ജില്ല ആശുപത്രിയിൽ പ ്രവേശിപ്പിച്ചു. ഏഷ്യാനെറ്റ്​ കാമറമാൻ പ്രസാദ്​ വെട്ടിപ്പുറം, സിവിൽ പൊലീസ്​ ഒാഫിസർമാരായ ജെറാൾഡ്​, അബ്​ദുൽസത്ത ാർ എന്നിവർക്കാണ്​ പരിക്കേറ്റത്​. രണ്ടുമണിക്കൂർ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു.

വെള്ളിയാഴ്​ച രാവിലെ പാത ്താമുട്ടത്തുനിന്ന്​ ജില്ല പൊലീസ്​ മേധാവിയുടെ കാര്യാലയത്തിലേക്ക്​ നടത്തിയ ലോങ്​ മാർച്ച്​ ഇൗസ്​റ്റ്​ പൊലീ സ്​ സ്​റ്റേഷന്​ സമീപം പൊലീസ്​ തടഞ്ഞു. തുടർന്ന്​ ക്രിസ്​മസ്​ തലേന്ന്​ ഡി.വൈ.എഫ്​.​െഎ പ്രവർത്തകരുടെ ആക്രമണത്തിന്​ ഇരയായി പള്ളിയിൽ അഭയംതേടിയവരടക്കമുള്ളവർ റോഡിൽ കുത്തിയിരുന്ന്​ പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്​ണൻ എം.എൽ.എ എന്നിവരടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിൽ പ്രതിഷേധം ഉയർത്തുന്നതിടെയായിരുന്നു സംഘർഷം. വാഹനതടസ്സം സൃഷ്​ടിക്കരുതെന്ന്​ ആവശ്യപ്പെട്ട്​ പൊലീസ്​ എത്തിയതോടെ ഉന്തുംതള്ളുമുണ്ടായി. തുടർന്ന്​ പൊലീസ്​ ലാത്തിവീശി. ഏഷ്യാനെറ്റ്​ കാമറമാൻ പ്രസാദ്​ വെട്ടിപ്പുറത്തി​​​​െൻറ പുറത്തും അടിയേറ്റു. പൊലീസുകാർക്കും പരിക്കേറ്റു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് അവസാനിച്ച ശേഷവും പ്രവർത്തകർ പിരിഞ്ഞുപോയില്ല. യൂത്ത്​ ​​േകാൺഗ്രസ്​ പ്രവർത്തകർ കാറിലിരുന്ന്​ പൊലീസിനെ അസഭ്യം പറഞ്ഞതോടെ പ്രവർത്തകർ തടിച്ചുകൂടിയത്​ വീണ്ടും സംഘർഷത്തിന്​ കാരണമായി. വഴിയിൽ കൂടിനിന്ന പ്രവർത്തകരെ കസ്​റ്റഡിയിലെടുത്തു. ഇതോടെ, പ്രവർത്തകർ മു​ദ്രാവാക്യം മുഴക്കി സ്​റ്റേഷന്​ മുന്നിലെത്തി​െയങ്കിലും അകത്തേക്ക്​ കടത്തിവിട്ടില്ല. പിന്നീട്​ തിരുവഞ്ചൂർ രാധാകൃഷ്​ണൻ എം.എൽ.എ ഇടപെട്ട്​ പ്രവർത്തകരെ വിട്ടയച്ചു. വഴിതടഞ്ഞ മുന്നൂറോളം പേർക്കെതിരെ ​കേസെടുത്തു.

പൊലീസ്​ നടപടിയെക്കുറിച്ച്​​ അന്വേഷിക്കണമെന്ന്​ ഉമ്മൻ ചാണ്ടി
കോട്ടയം: കോൺഗ്രസ്​ ലോങ് ​മാർച്ചിൽ പ​െങ്കടുത്ത ജനപ്രതിനിധികളടക്കമുള്ള​വ​ർക്കുനേരെ ലാത്തിച്ചാർജ്​ നടത്തിയ പൊലീസ്​ നടപടിയെക്കുറിച്ച്​​ അന്വേഷിക്കണമെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പാത്താമുട്ടം സ​​​െൻറ്​ പോൾസ്​ ആംഗ്ലിക്കൻ പള്ളിയിൽ അഭയംതേടിയ കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സിയുടെ നേതൃത്വത്തിൽ എസ്.പി ഓഫിസിലേക്ക് നടത്തിയ ലോങ് മാർച്ച്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അ​ദ്ദേഹം.

പള്ളിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവർക്കുനേരെ ആക്രമണം നടത്തി നാശനഷ്​ടം വരുത്തിയവർക്കെതിരെ ജാമ്യമില്ലാ വകുപ്പ്​ ചുമത്തി കേസെടുത്തിട്ടും ഒരു മണിക്കൂർപോലും കസ്​റ്റഡിയിൽവെച്ചില്ല. സംഭവം നടക്കു​േമ്പാൾ അക്രമികൾ ജില്ല ആശുപത്രിയിൽ ചികിത്സയിലാണെന്ന്​ കാട്ടി ഒ.പി ടിക്കറ്റി​​​​െൻറ കള്ളരേഖയുണ്ടാക്കി. മാധ്യമങ്ങളിൽ വാർത്തവന്നപ്പോൾ കേസെടുത്തെങ്കിലും കുറ്റവാളികളെ​ രക്ഷപ്പെടുത്താൻ പൊലീസും ആശുപത്രി അധികൃതരും ചേർന്ന്​ രേഖയുണ്ടാക്കുകയായിരുന്നു. തങ്ങളെ നിയമിച്ചത്​ പാർട്ടി നേതാക്കളാണെന്ന്​ പറഞ്ഞ്​​ ചില ഉദ്യോഗസ്ഥർ അഹങ്കരിക്കുന്നുണ്ട്​. പാവപ്പെട്ടവരെ ദ്രോഹിച്ചവർക്ക്​ ഇന്നല്ലെങ്കിൽ നാളെ മറുപടി പറയേണ്ടിവരുമെന്ന്​ അദ്ദേഹം പറഞ്ഞു.

മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി ഇരിക്കുന്നിടത്ത്​ ലാത്തിയും പൊക്കിപിടിച്ചു വരുന്ന പൊലീസുകാരനെ ഏങ്ങനെ കൈകാര്യം ചെയ്യണമെന്ന്​ സമൂഹത്തിന്​ അറിയാമെന്ന്​ തിരുവഞ്ചൂർ രാധാകൃഷ്​ണൻ എം.എൽ.എ പറഞ്ഞു.​ ജനാധിപത്യരീതിയിൽ പരാതിയും പരിഭവവും ജില്ല പൊലീസ്​ മേധാവിയോട്​ പറയാൻ എത്തിയതാണ്​. ജില്ല പൊലീസ്​ മേധാവിയിരിക്കുന്ന കെട്ടിടം പണിതത്​ താനാണ്​. അക്കാര്യം മറക്കരുത്​. പ്രോ​േട്ടാകോൾ കാറ്റിൽപറത്തിയാണ്​ പൊലീസ്​ തോന്ന്യാസം കാട്ടിയത്​.

എന്തുംചെയ്യാൻ ഇത്​ ശബരിമലയുടെ താഴ്​വരയല്ല. പെൺകുട്ടിയെ അപമാനിച്ചുവെന്ന്​ പറഞ്ഞവരെ അറസ്​റ്റ്​ ചെയ്യണം. പ്രതികളെ പിടികൂടിയില്ലെങ്കിൽ ഇൗ മാസം 16ന്​ രാപ്പകൽ സമരം നടത്തുമെന്നും​ അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ്​ ജോഷി ഫിലിപ്പ്​ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോസഫ്​ വാഴക്കൻ, ജില്ല യു.ഡി.എഫ്​ കൺവീനർ ജോസി സെബാസ്​റ്റ്യൻ, ആംഗ്ലിക്കന്‍ സഭ ബിഷപ് ഡോ. വത്സന്‍ വട്ടപ്പാറ, ആക്രമണത്തിന്​ ഇരയായ എമിലി എന്നിവർ സംസാരിച്ചു.

കോൺഗ്രസ് മാര്‍ച്ച്: പൊലീസ് അക്രമം അപലപനീയം -ചെന്നിത്തല
കോട്ടയം: പാത്താമുട്ടത്ത്​ കരോൾ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട് കോട്ടയം എസ്.പി ഓഫിസിലേക്ക്​ നടത്തിയ ലോങ്​ മാര്‍ച്ചിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണ​​​​െൻറയും സാന്നിധ്യത്തിലാണ് പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചത്. പ്രതികൾ ഡി.വൈ.എഫ്​.​െഎ പ്രവർത്തകരായതിനാലാണ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്യാൻ ഭയക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പാത്താമുട്ടം സംഭവം
ഡിസംബർ 23ന്​ രാത്രി പാത്താമുട്ടം കൂമ്പാടി ​സ​​​െൻറ്​ പോൾസ്​ പള്ളിയിലെ സൺഡേ സ്​കൂൾ യുവജനസംഘം, സ്​ത്രീജനസംഖ്യം എന്നിവ നടത്തിയ ക്രിസ്​മസ്​ കരോൾ സംഘത്തിനുനേരെ 20ലധികം ഡി.വൈ.എഫ്​.​െഎ പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു. പെൺകുട്ടികളെ അപമാനിക്കുകയും വാദ്യോപകരണങ്ങൾ നശിപ്പിക്കുകയും ചെയ്​തു. ഭീഷണിയെത്തുടർന്ന്​ പള്ളിയിൽ ഒാടിക്കയറിയവരുടെ വീടുകളും ആക്രമിച്ചു. സ്​ത്രീകളടക്കം അൾത്താരയിൽ അഭയംതേടിയതോടെ മാരകായുധങ്ങളുമായി പള്ളിയിൽകയറി ഭക്ഷണസാധനങ്ങൾ എടുത്തെറിയുകയും കസേരകൾ തല്ലിത്തകർക്കുകയും ചെയ്​തു. കല്ലേറില്‍ സംഘത്തിലുണ്ടായിരുന്ന ബി.ടെക്​ വിദ്യാർഥിനിക്ക്​ കണ്ണിന് താഴെ പരിക്കേറ്റിരുന്നു. ചിങ്ങവനം പൊലീസ്​ ഏഴുപേ​െര അറസ്​റ്റ്​ ചെ​യ്​തെങ്കിലും ജാമ്യംകിട്ടി പുറത്തിറങ്ങി. ഇതോടെ ഭീഷണിയുടെ സ്വരം മാറിയെന്നാണ്​ ഇവരുടെ പരാതി. അക്രമികളായ 12 പേരില്‍ അഞ്ചുപേരെ ഇനിയും പിടികൂടാനുണ്ട്​. രാഷ്​ട്രീയ പാര്‍ട്ടി ഊരുവിലക്ക്​ പ്രഖ്യാപിച്ച സംഭവത്തിൽ ​അന്വേഷണം നടത്താൻ മനുഷ്യാവകാശ കമീഷനും ഉത്തരവിട്ടിരുന്നു. അതേസമയം, വിലക്ക്​ ഭയന്ന്​ പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന പ്രചാരണം ആസൂത്രിതമായി അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തി​​​​െൻറ ഭാഗമാണെന്ന്​​ ഡി.വൈ.എഫ്​.​െഎ ജില്ല സെക്ര​േട്ടറിയറ്റ‌് പ്രസ്​താവനയിൽ പറയുന്നു.


Tags:    
News Summary - Carol Group Attacke Oommen chandy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.