നിരോധനാജ്ഞ ലംഘനം: ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമടക്കം 17 പേർക്കെ​തിരെ കേസ്​

പത്തനംതിട്ട: നിരോധനാജ്ഞ ലംഘിച്ച്​ ചൊവ്വാഴ്​ച നിലക്കലിൽ സമരം നടത്തിയതിന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ 17 യു.ഡി.എഫ്​ നേതാക്കളുടെയും കണ്ടാലറിയാവുന്ന 100 പേർ​െക്കതിരെയും കേസ്​. പമ്പ പൊലീസാണ്​ കേസെടുത്തത്​. ​അന്യായമായ സംഘംചേരൽ, മാർഗതടസ്സം ഉണ്ടാക്കൽ, കോടതി ഉത്തരവ്​ ലംഘനം എന്നീ വകുപ്പുകളാണ്​ ചുമത്തിയിട്ടുള്ളത്​.

ആ​േൻറാ ആൻറണി എം.പി, എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബഹനാൻ, എം.കെ. മുനീർ, പി.ജെ. ജോസഫ്​, അടൂർ പ്രകാശ്​, ജോണി നെല്ലൂർ, ദേവരാജൻ, പളകുളം മധു, ജോസഫ്​ എം. പുതുശേരി, ലതിക സുഭാഷ്​, വെട്ടൂർ ജ്യോതിപ്രസാദ്​, അനീഷ്​ വരിക്കണ്ണാമല, അന്നപൂർണാ​ദേവി, ​തോപ്പിൽ ഗോപകുമാർ എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 100 പേർക്കെതിരെയും കേസെടുത്തു.

Tags:    
News Summary - Case Against Chennithala and Oommen Chandy 144 Rejects-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.