തിരുവനന്തപുരം: ‘മാധ്യമം’ ലേഖകനെന്ന് പരിചയപ്പെടുത്തി സപ്ലൈകോ ജീവനക്കാരനായ സി.ഐ.ടിയു നേതാവിനെ ഫോൺകെണിയിൽ കുടുക്കിയ സംഭവത്തിൽ ഭക്ഷ്യ മന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി എ.എം. ഷാജിക്കെതിരെ തമ്പാനൂർ പൊലീസ് ആൾമാറാട്ടത്തിന് കേസെടുത്തു. പരാതിക്കാരനായ അനിൽകുമാർ ഹാജരാക്കിയ ശബ്ദരേഖയും ഫോൺകോൾ വിവരങ്ങളും സൈബർ സെല്ലിെൻറ സഹായത്തോടെ പരിശോധിച്ച ശേഷമാണ് കേസെടുത്തത്.
കോവിഡ് കാല സൗജന്യ കിറ്റിനുള്ള ലോക്കൽ പർച്ചേസിെൻറ മറവിൽ സപ്ലൈകോയിൽ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയത് അനിൽകുമാറാണെന്ന നിഗമനത്തിലായിരുന്നു ഫോൺകെണി. മാധ്യമം ലേഖകനെന്ന് വിശ്വസിച്ച് പ്രതികരിച്ച അനിൽകുമാറുമായുള്ള ഫോൺവിളിയുടെ ശബ്ദരേഖ മന്ത്രിയുടെ ഓഫിസിലുള്ളവർ തന്നെ പിന്നീട് സപ്ലൈകോ ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയായിരുന്നു. പിന്നാലെ അനിൽകുമാറിനെ സസ്പെൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.