മത്സരം കാണാനെത്തിയ യുവാവിനെ മർദിച്ചെന്ന്; ഹസൻ ജൂനിയറിനെതിരെയും കേസ്

അരീക്കോട്: ചെമ്രക്കാട്ടൂരിൽ ഫുട്ബാൾ മത്സരത്തിനിടെ ഐവറികോസ്റ്റ് താരം ഹസൻ ജൂനിയർ മർദിച്ചതായി പരാതി. വെള്ളരി സ്വദേശിയായ ആഷിക്കിന്‍റെ പരാതിയിൽ ഹസൻ ജൂനിയറിനെതിരെ പൊലീസ്​ കേ​സെടുത്തു.

ഹസൻ ജൂനിയറിനെ മർദിച്ചതിനും വംശീയമായി അധിക്ഷേപിച്ചതിനും സ്പോൺസറും താരവും പരാതി നൽകിയിരുന്നു. ഈ സംഭവത്തിൽ 15 പേർക്കെതിരെ കഴിഞ്ഞ ദിവസം ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് താരത്തിനെതിരെ പരാതി നൽകിയത്.  ഇരു പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്.

ഹസൻ ജൂനിയറിനെ മർദിക്കാനിടയായത് മത്സരം കാണാനെത്തിയ യുവാവിനെ അദ്ദേഹം മർദിച്ചതിനെ തുടർന്നാണെന്ന് പ്രദേശവാസിയായ ഉമ്മർ വെള്ളരി പറഞ്ഞു. ഗാലറിയിൽനിന്നുണ്ടായ കമന്റുകൾ സഹിക്കാനാകാതെ ഹസൻ ജൂനിയർ,  ആഷിക്കിനെ മർദിച്ചു. ഇതാണ് പിന്നീടുണ്ടായ പ്രശ്നങ്ങൾക്കിടയാക്കിയതെന്നും താരത്തെ വംശീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും ഉമ്മർ പറഞ്ഞു.

Tags:    
News Summary - Case against ivory coast player Hasan Jr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.