ദേശീയപതാക തലതിരിച്ചുയർത്തിയ കെ.സുരേന്ദ്രനെതിരെ കേസെടുത്തു

തിരുവനന്തപുരം​: സ്വാതന്ത്ര്യദിനാഘോഷത്തിൻെറ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ ദേശീയ പതാക തലകീഴായി ഉയർത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ പൊലീസ്​ കേസെടുത്തു.

തിരുവനന്തപുരത്തെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തുന്നതിനിടെയാണ് സംഭവം. ദേശീയ പതാകയെ അവഹേളിച്ചുവെന്ന്​ പറഞ്ഞാണ്​ കേസെടുത്തിരിക്കുന്നത്​. കണ്ടാലറിയുന്ന ചിലർക്കെതിരെയും കേസെടുത്തിട്ടുണ്ട്​. 

ബി.ജെ.പി പ്രവർത്തകരുടെ ഭാരത് മാതാ കീ ജയ് വിളികൾക്കിടെ കെ. സുരേന്ദ്രൻ പതാക ഉയർത്തുകയായിരുന്നു.  പതാക പകുതി ഉയർത്തിയപ്പോഴാണ് തലകീഴായത് മനസ്സിലായത്. ഇതോടെ പതാക താഴെയിറക്കി ശരിയാക്കി വീണ്ടും ഉയർത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.