കര്‍മ്മ ന്യൂസിനെതിരായ കേസ്: മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി രണ്ടിന്

തിരുവനന്തപുരം: കര്‍മ്മ ന്യൂസ് സ്റ്റാഫ് മാനേജര്‍ സിജു കെ. രാജന്റെ മുന്‍കൂര്‍ ജാമ്യ ഹരജിയിൽ കോടതി ആഗസ്റ്റ് രണ്ടിന് വിധി പറയും. അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേക്ഷണം ചെയ്യാതിരിക്കാന്‍ യാന മദര്‍ ആൻഡ് ചൈല്‍ഡ് ഹോസ്പിറ്റല്‍ ഉടമയോട് ഒരു കോടി രൂപ ആവശ്യപ്പെടുകയും തുക നല്‍കാത്തതിന് വാര്‍ത്ത സംപ്രേക്ഷണം ചെയ്യുകയും ചെയ്തെന്നാണ് കേസ്. ആറാം അഡീഷണല്‍ ജില്ല സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്.

വാര്‍ത്ത നല്‍കാതിരിക്കാന്‍ കര്‍മ്മ ന്യൂസ് പ്രതിനിധികള്‍ ആശുപത്രിയുടെ ഉളളൂര്‍ ഓഫീസില്‍ എത്തി സംസാരിച്ചെന്നും പണം നല്‍കാത്തതിനെ തുടര്‍ന്ന് ആശുപത്രിയുടെ ഈഞ്ചക്കല്‍ ശാഖയുടെ മുന്നില്‍ ചിത്രീകരണം നടത്തി ഐ വി.എഫ് ചികിത്സയ്ക്ക് എതിരായി അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേക്ഷണം ചെയ്തു എന്നുമാണ് ഫോർട്ട് പൊലീസ് എടുത്ത കേസില്‍ പറയുന്നത്.

പി.വി. അന്‍വര്‍ എം.എല്‍.എ ചെസ്റ്റ് നമ്പര്‍ ഇട്ട് തങ്ങളെ കേസില്‍ കുടുക്കിയതാണെന്നായിരുന്നു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ വാദം. കേസുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ രാഷ്ട്രീയം കലര്‍ത്തി പറയാന്‍ അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയോട് പറഞ്ഞു. കോടതിയില്‍ രാഷ്ട്രീയം പറയേണ്ടതില്ലെന്ന് കോടതിയും വ്യക്തമാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി.

Tags:    
News Summary - Case against Karma News: anticipatory bail verdict on Aug 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.