നിരീക്ഷണത്തിലിരിക്കെ മുങ്ങിയ കൊല്ലം സബ്​ കലക്​ടർക്കെതിരെ കേസ്​

കൊല്ലം: വിദേശയാത്ര നടത്തി തിരിച്ചെത്തി ആരോഗ്യവകുപ്പി​​​​െൻറ ചട്ടം ലംഘിച്ച് മുങ്ങിയ കൊല്ലം സബ്​ കലക്​ടർക്ക െതിരെ കേസെടുത്തു. കൊല്ലം സബ് കലക്​ടർ അനുപം മിശ്രക്കെതിരെയാണ്​ ക്വാറൈൻറൻ ലംഘിച്ച് മുങ്ങിയതിന്​ കേസെടുത്തത്​.

ആരോഗ്യ വകുപ്പിൻെറ റിപ്പോർട്ടിൻെറ അടിസ്​ഥാനത്തിലാണ്​ കേസ്​. കൊല്ലം വെസ്​റ്റ്​ പൊലീസാണ്​ കേസെടുത്തത്​. കേസെടുക്കാൻ നേരത്തേ തിരുവനന്തപുരം ഡി.ഐ.ജി സഞ്​ജയ്​ കുമാൻ ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ 18നാണ് ഇദ്ദേഹം വിദേശയാത്ര കഴിഞ്ഞെത്തിയത്. വിവാഹവുമായി ബന്ധപ്പെട്ടാണ്​ അവധിയിലായിരുന്ന സബ് കലക്​ടർ വിദേശയാത്ര നടത്തിയത്​. ഇത് മനസ്സിലാക്കിയ കലക്​ടർ ബി. അബ്്ദുൽനാസർ അദ്ദേഹത്തോടും ഗൺമാനോടും ഡ്രൈവറോടും ഗൃഹനിരീക്ഷണത്തിൽ കഴിയാൻ നിർദേശിക്കുകയായിരുന്നു.

നിരീക്ഷണത്തിൽ കഴിഞ്ഞവരുടെ വിവരങ്ങൾ തിരക്കവെ ആരോഗ്യപ്രവർത്തകരാണ് സബ് കലക്​ടർ സ്ഥലത്തില്ലെന്ന വിവരം കലക്​ടറെ ബോധ്യപ്പെടുത്തിയത്. ഇദ്ദേഹവുമായി ബന്ധപ്പെട്ടപ്പോൾ ബംഗളൂരുവിലാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് കലക്​ടർ പറഞ്ഞു. എന്നാൽ ഇദ്ദേഹത്തി​​​​െൻറ ടവർ ലൊക്കേഷൻ കാൺപൂരിലാണ്. പോകുന്ന വിവരവും മറ്റും മേലുദ്യോഗസ്ഥനായ തന്നെ അറിയിച്ചിട്ടില്ലെന്നത് ഗൗരവമായി കാണുമെന്ന് കലക്​ടർ അറിയിച്ചിരുന്നു.

ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഗൺമാനും ഡ്രൈവറും ഗൃഹനിരീക്ഷണത്തിൽ കഴിയുകയാണ്. കൊല്ലത്ത് നിലവിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കർശന നിരീക്ഷണമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. കർമസമിതികൾ നിരീക്ഷണത്തിൽ കഴിയുന്നവരേയും മറ്റും എന്നും ബന്ധപ്പെടുന്നുണ്ട്.

Tags:    
News Summary - Case Against Kollam Sub Collector-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.