അതിരൂപത ഭൂമി ഇടപാട്​: ജോർജ്​ ആല​േഞ്ചരിക്കെതിരെ കേസെടുത്തു

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപന ചോദ്യം ചെയ്​ത്​ നൽകിയ ഹരജിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും മറ്റ്​ രണ്ടു പേർക്കുമെതിരെ കോടതി കേസെടുത്തു. പണാപഹരണം, കളവുപറയൽ, ഗൂ​ഢാലോചന എന്നിവക്ക്​ 406, 423, 120 (ബി) വകുപ്പുകൾ പ്രകാരമാണ്​ കാക്കനാട്​ ജുഡീഷ്യൽ ഒന്നാം ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതി കേസെടുത്തത്​.

ആലഞ്ചേരി ഒന്നാം പ്രതിയായ കേസിൽ സഭയുടെ ഫിനാൻസ്​ ഒാഫിസർ ഫാ. ജോഷി പുതുവ, ഭൂമി വാങ്ങിയ സാജു വർഗീസ്​ എന്നിവർ യഥാക്രമം രണ്ടും മൂന്നും പ്രതികളാണ്​. പെരുമ്പാവൂർ സ​​െൻറ്​ മേരീസ്​ പള്ളി ഇടവകാംഗം ജോഷി വർഗീസ്​ നൽകിയ ഹരജി പരിഗണിച്ച കോടതി സാക്ഷികളെ വിസ്​തരിക്കുകയും, തെളിവുകൾ പരിശോധിക്കുകയും ചെയ്​ത് പ്രഥമദൃഷ്​ട്യാ കുറ്റം കണ്ടെത്തിയതിനെ തുടർന്നാണ്​ കേസ്​ എടുത്തത്​. മേയ്​ 22ന്​ പ്രതികൾ കോടതിയിൽ ഹാജരാകണമെന്നും മജിസ്​േ​ട്രറ്റ്​ ഷിബു ഡാനിയൽ ഉത്തരവിട്ടു.

സഭയുടെ ഉടമസ്​ഥതയിൽ കാക്കനാട്​ ഉണ്ടായിരുന്ന 60 സ​​െൻറ്​ ഭൂമി വിൽപന നടത്തിയതുമായി ബന്ധപ്പെട്ട​ പരാതിയിലാണ്​ ചൊവ്വാഴ്​ച വിധി ഉണ്ടായത്​​. 3.99 കോടിക്കാണ്​ വിൽപന നടന്നത്​. ഇടപാടിന്​ 3.99 ലക്ഷം രൂപ ടി.ഡി.എസ്​ സാജു വർഗീസാണ്​ അടച്ചത്​. രേഖയിൽ ഇൗ പണത്തെക്കുറിച്ച്​ സൂചനയുണ്ട്​. ബാക്കി തുക കൈപ്പറ്റിയതായി പറഞ്ഞ്​ കർദിനാൾ ആധാരത്തിൽ ഒപ്പി​ട്ടെങ്കിലും സഭയുടെ അക്കൗണ്ടിൽ പണം എത്തിയില്ല.

പിന്നീട്​ 9 തവണയായിട്ടാണ്​ അക്കൗണ്ടിൽ പണം എത്തുന്നത്​. ഇതിൽ നാലു തവണ പണം എത്തിയത്​ ഇത്​ സംബന്ധിച്ച്​ ഹരജി വന്ന​ ശേഷവുമാണ്​. ഭൂമി വിൽപനക്ക്​ വിവിധ സമിതികളുടെ അനുമതി വേണ​െമന്നിരിക്കെ അനുമതി ഇല്ലാതെ അധികാരം ഉണ്ടെന്ന്​ തെറ്റിദ്ധരിപ്പിച്ചാണ്​ ​ കച്ചവടം നടത്തിയതെന്നായിരുന്നു ഹരജിക്കാര​​​െൻറ മറ്റൊരു ആരോപണം. ഇതു കൂടാതെ മൊത്തം 17 പ്ലോട്ടുകൾ വിൽപന നടത്തിയതുമായി ബന്ധപ്പെട്ട്​ ആറു ​ഹരജികൾ കൂടി കാക്കനാട്​ കോടതിയുടെ പരിഗണനയിൽ ഉണ്ട്​. സമാനമായ കേസ്​ മരട്​ കോടതിയിലുമുണ്ട്​.

സഭക്കുണ്ടായ കടം വീട്ടാൻ നഗരത്തില്‍ അഞ്ചിടങ്ങളിലായി മൂന്ന് ഏക്കര്‍ ഭൂമി സ​​െൻറിന്​ 9 ലക്ഷം രൂപ നിരക്കില്‍ 27 കോടി രൂപക്ക് വില്‍ക്കാനായിരുന്നു തീരുമാനം. എന്നാല്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് ഭൂമി 13.5 കോടി രൂപക്ക് വില്‍പന നടത്തി. സഭക്ക് 9 കോടി രൂപ കൈമാറി. 36 പ്ലോട്ടുകളായി സഭ കൈമാറിയ ഭൂമി ഇടനിലക്കാര്‍ മുഖേന അഞ്ച് ഇരട്ടി തുകക്ക്​ മറിച്ചുവിറ്റുവെന്നാണ്​ ആരോപണം.


കേസ്​ റദ്ദാക്കാൻ​ ബിഷപ് മനത്തോടത്തും ഫാ. തേലക്കാട്ടും ഹൈകോടതിയിൽ
കൊച്ചി: തങ്ങൾക്കെതിരായ വ്യാജരേഖ തയാറാക്കൽ കേസ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ സീറോ മലബാർ സഭ മുൻ പി.ആർ.ഒ ഫാ. പോൾ തേലക്കാട്ട്, എറണാകുളം-അങ്കമാലി അതിരൂപത അ​േപ്പാസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ജേക്കബ് മനത്തോടത്ത് എന്നിവർ നൽകിയ ഹരജിയിൽ ഹൈകോടതി സർക്കാറി​​​െൻറ വിശദീകരണം തേടി.

കർദിനാൾ ജോർജ് ആലഞ്ചേരി രഹസ്യ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നുണ്ടെന്നും ഇവയിലൂടെ വൻതുക കൈമാറ്റം ചെയ്തെന്നുമുള്ള വ്യാജരേഖകൾ തയാറാക്കി അദ്ദേഹത്തെ അഴിമതിക്കാരനായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നാരോപിച്ച് സീറോ മലബാർ ചർച്ച് ഇൻറർനെറ്റ് മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജോബി മാപ്രക്കാവിൽ നൽകിയ പരാതിയ​ിലെടുത്ത ​കേസ്​ റദ്ദാക്കണമെന്നാണ്​ ആവശ്യം. വ്യാജരേഖ തയാറാക്കിയത് തങ്ങളാണെന്ന് പരാതിയിൽ ആരോപണമില്ലെന്നും യഥാർഥ കുറ്റവാളികളെ കണ്ടെത്താതെ തങ്ങളെ പ്രതിചേർത്തത് അനുചിതമാണെന്നുമാണ്​ ഹരജിയിലെ വാദം.

കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിലാണ്​ ഇരുവർക്കുമെതിരെ ഫെബ്രുവരി 25ന് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്​. കേസിനാസ്പദ സംഭവം നടന്നത് തൃക്കാക്കര പൊലീസ് സ്​റ്റേഷ​ൻ പരിധിയിലാണെന്ന് കണ്ടെത്തി കേസ്​ അവിടേക്ക് കൈമാറി. കർദിനാളിനെതിരെയുള്ള വ്യാജരേഖകൾ ഫാ. പോൾ തേലക്കാട്ട് ബിഷപ് ജേക്കബ് മനത്തോടത്തിന് കൈമാറിയെന്നും പിന്നീട് കർദിനാളി​​​െൻറ നിർദേശപ്രകാരം രേഖകൾ ജനുവരിയിൽ നടന്ന സിനഡിൽ സമർപ്പിച്ചെന്നും പരാതിയിൽ പറയുന്നു. തനിക്ക് രഹസ്യ ബാങ്ക് അക്കൗണ്ടുകളില്ലെന്ന് കർദിനാൾ വ്യക്തമാക്കിയതോടെ സംഭവത്തെക്കുറിച്ച് പരാതി നൽകാൻ സിനഡ് തീരുമാനിച്ചു. ഇതനുസരിച്ചാണ് ഫാ. ജോബി പൊലീസിൽ പരാതി നൽകിയത്.

Tags:    
News Summary - Case against Krdinal george mar alancheri-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT