ഡോക്​ടർക്ക്​ മർദനം; പഞ്ചായത്ത്​ പ്രസിഡൻറിനെതിരെ കേസ്​

ശാ​സ്താം​കോ​ട്ട: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡ്യൂ​ട്ടി ഡോ​ക്ട​റെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ കൈ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി. വ്യാ​ഴാ​ഴ്ച രാ​ത്രി 8.30ഓ​ടെ​യാ​ണ് സം​ഭ​വം. കി​ണ​റ്റി​ൽ വീ​ണ്​ മ​രി​ച്ച ശൂ​ര​നാ​ട് വ​ട​ക്ക് സ്വ​ദേ​ശി​നി സ​ര​സ​മ്മ​യു​ടെ (85) മൃ​ത​ശ​രീ​ര​വു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ശൂ​ര​നാ​ട് വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ശ്രീ​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​ർ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഗ​ണേ​ഷി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്നാ​ണ് പ​രാ​തി. മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ന്ന​ത് ബ​ന്ധി​ച്ചു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൈ​യേ​റ്റ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

പു​റ​ത്ത് വാ​ഹ​ന​ത്തി​ലെ​ത്തി മ​ര​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റിെൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​സ്വാ​ഭാ​വി​ക മ​ര​ണ​മാ​യ​തി​നാ​ൽ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ എ​ത്തി​ച്ച്​ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ച​തോ​ടെ​യാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്.

പി​ന്നീ​ട് കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തി​യ​തോ​ടെ ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ശ്രീ​കു​മാ​റി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​പ്ര​കാ​രം പൊ​ലീ​സ്​ കേ​സെ​ടു​ത്തു. പ​രി​ക്കേ​റ്റ ഡോ. ​ഗ​ണേ​ശ് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ശ്രീ​കു​മാ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. പ്ര​കോ​പ​ന​മി​ല്ലാ​തെ ഡോ​ക്ട​ർ ത​ന്നെ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കേ​സെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ശ്രീ​കു​മാ​ർ കൊ​ല്ലം റൂ​റ​ൽ എ​സ്.​പി​ക്ക് പ​രാ​തി ന​ൽ​കി.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും ശാ​സ്താം​കോ​ട്ട ടൗ​ണി​ലേ​ക്ക് പ്ര​ക​ട​നം ന​ട​ത്തി.

ആ​ശു​പ​ത്രി​യി​ൽ അ​ക്ര​മം ന​ട​ത്തി​യ​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ.​പി ബ​ഹി​ഷ്ക​രി​ച്ച​തോ​ടെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ​വ​ർ വ​ല​ഞ്ഞു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​ള്ള ശ്രീ​കു​മാ​ർ പൊ​ലീ​സ് കാ​വ​ലി​ലാ​ണെ​ന്നും ചി​കി​ത്സ​ക്കു​ശേ​ഷം അ​റ​സ്​​റ്റ്​ ചെ​യ്യു​മെ​ന്നും ശാ​സ്താം​കോ​ട്ട ഡി​വൈ.​എ​സ്.​പി രാ​ജ്കു​മാ​ർ പ​റ​ഞ്ഞു.

ഒ.​പി ബ​ഹി​ഷ്ക​രി​ക്കും

ശാ​സ്​​താം​കോ​ട്ട: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന മെ​ഡി​ക്ക​ൽ ഓ​ഫി​സ​റെ അ​ക്ര​മി​ച്ച​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്യു​ന്ന​തു​വ​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഒ.​പി ബ​ഹി​ഷ്ക​രി​ക്കും. അ​റ​സ്​​റ്റ്​ വൈ​കി​യാ​ൽ ബ​ഹി​ഷ്ക​ര​ണം ജി​ല്ല മു​ഴു​വ​ൻ വ്യാ​പി​പ്പി​ക്കു​മെ​ന്ന് കെ.​ജി.​എം.​ഒ.​യു ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഡോ. ​റീ​ന പ​റ​ഞ്ഞു.

Tags:    
News Summary - Case against panchayat president for attacking doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.