തിരുവനന്തപുരത്ത്​ കീം പരീക്ഷക്കെത്തി കൂട്ടംകൂടിയ രക്ഷിതാക്കൾക്കെതിരെ കേസ്​

തിരുവനന്തപുരം: സംസ്​ഥാനത്ത്​ എൻജിനീയറിങ്​/ഫാർമസി പ്രവേശന പരീക്ഷയിൽ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടിയ രക്ഷിതാക്കൾക്കെതിരെ പൊലീസ്​ കേസെടുത്തു. തിരുവനന്തപുരത്ത്​ മാത്രം 600ഓളം രക്ഷിതാക്കൾക്കെതിരെയാണ്​ കേസ്​.

കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടംകൂടിയതിനാണ്​ കേസ്​. തിരുവനന്തപുരത്തെ പരീക്ഷ സ​െൻററിൽ രക്ഷിതാക്കൾ കൂട്ടംകൂടി നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവരികയും സമൂഹ മാധ്യമങ്ങളിലടക്കം വിമർശനം ഏറ്റുവാങ്ങുകയും ചെയ്​തിരുന്നു. ചിത്രങ്ങൾ പുറത്തുവന്നതോടെ രക്ഷിതാക്കൾക്കെതിരെ കേസെടുക്കാൻ ഡി.ജി.പി നിർദേശിച്ചിരുന്നു.

മ്യൂസിയം പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ കോട്ടൺ ഹിൽ പരീക്ഷ കേന്ദ്രത്തിലും മെഡിക്കൽ കോളജ്​ പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ സ​െൻറ്​ മേരീസ്​ സ്​കൂളിലെ പരീക്ഷ ​േകന്ദ്രത്തിലുമാണ്​ രക്ഷിതാക്കൾ കൂട്ടംകൂടിയെന്ന്​ പൊലീസ്​ പറയുന്നു. ഇതി​​െൻറ അടിസ്​ഥാനത്തിൽ 600 ഓളം രക്ഷിതാക്കൾക്കെതിരെ രണ്ടു പൊലീസ്​ സ്​റ്റേഷനിലും കേസെടുക്കുകയായിരുന്നു. 


 

Tags:    
News Summary - Case Against Parents who Does not maintain Social Distancing -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.