കണ്ണൂരിൽ ഗവര്‍ണറുടെ കോലം കത്തിച്ച എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്

കണ്ണൂർ: പുതുവർഷത്തലേന്ന് പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ കോലം കത്തിച്ച സംഭവത്തിൽ എസ്.എഫ്.ഐ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കേസെടുത്തു. സംസ്ഥാന പ്രസിഡന്റ് അനുശ്രീ, ജില്ല സെക്രട്ടറി പി.എസ്. സഞ്ജീവ് ഉൾപ്പടെ അഞ്ച് നേതാക്കൾക്കും കണ്ടാലറിയാവുന്ന 20 പ്രവർത്തകർക്കുമെതിരെയാണ് ടൗൺ പൊലീസ് ​കേസെടുത്തത്.

അന്യായമായി സംഘം ചേരൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായാണ് 30 അടി ഉയരത്തിലുള്ള കോലം കത്തിച്ചത്. ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ പു​തു​വ​ർ​ഷ​പ്പി​റ​വി​യോ​ട​നു​ബ​ന്ധി​ച്ച് ക​ത്തി​ച്ച പാ​പ്പാ​ഞ്ഞി​യു​ടെ മാ​തൃ​ക​യി​ലാണ് 30 അ​ടി ഉ​യ​ര​ത്തി​ലു​ള്ള കോ​ലം തയാറാക്കിയിരുന്നത്. സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് അ​നു​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കോ​ലം ക​ത്തി​ക്ക​ൽ.

Tags:    
News Summary - Case filed against SFI activists who burned Governor's effigy in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.