യൂ ട്യൂബർമാർ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി ഗായകൻ എം.ജി. ശ്രീകുമാർ. സംഭവത്തിൽ മൂന്നുപേർക്കെതിരെ തൃശ്ശൂര്‍ ചേര്‍പ്പ് പൊലീസ് കേസെടുത്തു. പാറളം പഞ്ചായത്തിലെ യൂട്യൂബർമാർമാരുടെ പേരിലാണ് കേസ്. സ്വകാര്യ ചാനലിലെ ടോപ് സിംഗര്‍ റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ടാണ് യു ട്യൂബർമാർ അപവാദ പ്രചരണം നടത്തിയതായി പരാതി ഉയർന്നിരിക്കുന്നത്. പരിപാടിയിൽ വിധികർത്താവായിരുന്നു എം.ജി.ശ്രീകുമാർ.
ഷോയില്‍ നാലാം സ്ഥാനം ലഭിക്കേണ്ട കുട്ടിയെ തഴഞ്ഞ് മറ്റൊരു കുട്ടിയെ വിജയി ആക്കിയെന്നും ഇതിന് കാരണം എം.ജി ശ്രീകുമാര്‍ ആണെന്നുമായിരുന്നു മൂന്ന് വിദ്യാർഥികള്‍ നടത്തുന്ന യുട്യൂബ് ചാനലില്‍ ആരോപിച്ചത്. ഇവരുടെ വീഡിയൊ അഞ്ച് ലക്ഷത്തിലധികംപേരാണ് കണ്ടത്.കോഴിക്കോടുള്ള കുട്ടിയുടെ വീട്ടിൽ ഇവർ പോയെങ്കിലും രക്ഷിതാക്കൾ പരാതി ഇല്ലെന്ന് അറിയിച്ചു. ഇതേത്തുടർന്ന് വീഡിയോ ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് മറ്റൊരു വീഡയോ ഇവർ ഇട്ടിരുന്നു.
എങ്കിലും അഞ്ച് ലക്ഷത്തോളം ആളുകൾ വീഡിയോ കണ്ടിരുന്നു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ഇവർ ചെയ്തതെന്ന് എം.ജി. ശ്രീകുമാർ ഡി.ജി.പി.ക്ക് നൽകിയ പരാതിയിൽ പറയുന്നു. ചേര്‍പ്പ് എസ്.െഎ ടി.വി ഷിബു ആണ് കേസന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.