വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ എക്സൈസ് ഓഫിസർക്കെതിരെ കേസ്​

പറവൂർ: വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. കോട്ടുവള്ളി കൈതാരം കുഴുവേലിപ്പാടത്ത് ദേവകൃഷ്ണൻ നൽകിയ പരാതിയിൽ എറണാകുളം എക്സൈസ് റേഞ്ചിലെ സിവിൽ ഓഫിസർ വാണിയക്കാട് ആലിംഗപൊക്കം അറക്കപറമ്പിൽ എ.ജെ. അനീഷിനെതിരെയാണ്​ പറവൂർ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്.

ദേവകൃഷ്ണനിൽനിന്ന്​ രണ്ടരലക്ഷം രൂപയാണ് ഇയാൾ മാസങ്ങൾക്കു മുമ്പ് വാങ്ങിയത്. വിദേശത്തേക്ക് കൊണ്ടുപോകാമെന്ന് പലതവണ വാഗ്ദാനം ചെ​യ്​തെങ്കിലും കബളിപ്പിക്കുകയാണെന്ന് ബോധ്യമായതിനെ തുടർന്നാണ് പരാതി നൽകിയത്.

റഷ്യയിലെ ഒരു സ്ഥാപനത്തിൽ ജോലി നൽകാമെന്നു പറഞ്ഞ് വിവിധ ജില്ലകളിൽനിന്നുള്ള 65ഓളം ആളുകളിനിന്ന് അനീഷ് പണം വാങ്ങിയിട്ടുണ്ട്. ഇതിൽ 21 പേർ ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ഒളിവിൽപോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.

Tags:    
News Summary - Case filed against Excise officer for extorting money by offering foreign job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.