കാമുകിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക്​ ജീവപര്യന്തവും ലക്ഷം രൂപ പിഴയും

മൂവാറ്റുപുഴ: കാമുകിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക്​ ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. മുണ്ടക്കയം കോരുത്തോട് കൊന്നക്കൽ ബിനോയിയെ (45) കൊലപ്പെടുത്തിയ കേസിൽ പണ്ടപ്പിള്ളി ആച്ചക്കോട്ടിൽ ജയനെയാണ്​ (57) മൂവാറ്റുപുഴ അഡീഷനൽ ജില്ല സെഷൻസ് കോടതി ശിക്ഷിച്ചത്​. കേസിലെ ഒന്നും രണ്ടും പ്രതികളെ നേരത്തേ കോടതി വെറുതെവിട്ടിരുന്നു.

2018 ഏപ്രിൽ 16നാണ് കേസിനാസ്പദമായ സംഭവം. ജയന്‍റെ തടിമില്ലിലെ ജീവനക്കാരിയായിരുന്ന ബിനോയിയുടെ ഭാര്യയും ജയനും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇതേച്ചൊല്ലി ബിനോയിയും ഭാര്യയും തമ്മിൽ വഴക്കുണ്ടായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞ് ബിനോയിയെ വിളിച്ചുവരുത്തി ജയൻ മർദിച്ചവശനാക്കി. മുല്ലപ്പടിയിലുള്ള റോഡിന് സമീപം അന്ന്​ വൈകീട്ട്​ നാട്ടുകാരാണ് ബിനോയിയെ അവശനിലയിൽ കണ്ടെത്തിയത്.

വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ബിനോയി നൽകിയ മരണമൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ അന്നുതന്നെ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കേസിന്‍റെ വിചാരണവേളയിൽ മരണപ്പെട്ടയാളുടെ ഭാര്യ ഉൾപ്പെടെ പ്രധാന സാക്ഷികൾ കൂറുമാറിയിരുന്നു. മരണമൊഴിയുടെ അടിസ്ഥാനത്തിലാണ്​ പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഭിലാഷ് മധു ഹാജരായി.

ചിത്രം 1

പ്രതി ജയൻ

2

കൊല്ലപ്പെട്ട ബിനോയി

ER Mvpa 1 cort

Tags:    
News Summary - Case of killing the girlfriend's husband: Accused gets life imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.