തിരുവനന്തപുരം:വയനാട് ജില്ലയിലെ എടവക ഗ്രാമപഞ്ചായത്തിലെ ഫാമിലി ഹൈപ്പർ മാർക്കറ്റ് എന്ന സ്ഥാപനത്തിൽ മായം കലർന്ന വെളിച്ചെണ്ണ വിൽപന നടത്തിയതിന് രണ്ടു ലക്ഷം രൂപ പിഴ അടയ്ക്കുവാനുള്ള വിധി ശരിവെച്ച് ഭക്ഷ്യ സുരക്ഷാ ട്രൈബ്യുണൽ ഉത്തരവ്.
ഫാമിലി ഹൈപ്പർ മാർക്കറ്റ് ഉടമ സിറാജ് ലൈസെൻസിയായ സമീർ മൂസ,ഉൽപാദകരായ അഫിയ ഓയിൽ മിൽ ഉടമ ബി.ശശികുമാർ ഉൽപാദക സ്ഥാപനമായ അഫിയ ഓയിൽ എന്നിവർക്കെതിരെ മായം കലർന്ന വെളിച്ചെണ്ണ വിൽപന നടത്തിയതിന് മാനന്തവാടി അഡ്ജുഡിക്കേഷൻ ഓഫീസർ വികൽപ് ഭരധ്വാജ് ഐ.എ.എസ് മുൻപിൽ കേസ് ഫയൽ ചെയ്‌തു.സാക്ഷി വിസ്താരത്തിൻ്റെ അടിസ്ഥനത്തിൽ ഫാമിലി ഹൈപ്പർ മാർക്കറ്റിൻ്റെ ഉടമ സിറാജിന് 5000 രൂപ,ഷോപ് ലൈസെൻസിയായ സിറാജ് മൂസയ്ക്ക് 10,000 രൂപ,ഷോപ്പിങ് 50,000 രൂപ,ഉൽപാദക സ്ഥാപനമായ അഫിയ ഓയിൽ മിൽ ഉടമ ശശികുമാറിന് 1,00,000 രൂപ,ഉൽപാദക സ്ഥപനമായ അഫിയ ഓയിൽ മില്ലിന് 1,00,000 രൂപയും പിഴ അടയ്ക്കാൻ ഉത്തരവ് നൽകിയിരുന്നു.
ഈ ഉത്തരവിന് അഫിയ ഓയിൽ മിൽ ഉടമ ശശികുമാറാണ് അപ്പീൽ ഫയൽ ചെയ്‍തത്.മായം കലർന്ന വെളിച്ചെണ്ണ ഉൽപാദിപ്പിച്ചത് അഫിയ ഓയിൽ മിൽ അല്ലെന്നും ഗ്‌ളൈസ് ഡിസ്‌ട്രിബ്യുട്ടേസും ഹൈപ്പർ ആണെന്നാണ് അഫിയ ഓയിൽ മിൽ ഉടമ ശശികുമാർ\റിൻ്റെ വാദം.എന്നാൽ വെളിച്ചെണ്ണ കവറിൽ ഉണ്ടായിരുന്ന കമ്പനി എന്ന നിലയ്ക്ക് അഫിയ ഓയിൽ മിൽ ഉടമ ഉത്തരവാദിയാണ് എന്നാണ് അഡീ.ഗവൺമെൻ്റെ പ്ലീഡർ എം.സലാഹുദീൻ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.