അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തി; മുൻ ഡി.ജി.പി സിബി മാത്യൂസിനെതിരെ കേസെടുത്തു

കൊച്ചി: മുൻ ഡി.ജി.പി സിബി മാത്യൂസിനെതിരെ കേസെടുത്തു. സൂര്യനെല്ലി ബലാത്സംഗക്കേസിലെ അതിജീവിതയുടെ വിവരങ്ങൾ സർവീസ് സ്റ്റോറിയിൽ വെളിപ്പെടുത്തിയതിന് ഹൈകോടതി നിർദേശപ്രകാരമാണ് മണ്ണന്തല കേസെടുത്തത്. മുൻ ഡി.വൈ. എസ്.പി കെ.കെ. ജോഷ്വ നൽകിയ പരാതിയിലാണ് കേസെടുത്തത്.

സിബി മാത്യൂസിന്റെ 'നിര്‍ഭയം-ഒരു ഐപിഎസ്. ഓഫിസറുടെ അനുഭവക്കുറിപ്പുകള്‍' എന്ന പുസ്തകത്തില്‍ അതിജീവിതയുടെ വിവരങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നായിരുന്നു പരാതി. പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍നിന്ന് അതിജീവിത ആരാണെന്ന് വ്യക്തമാകുമെന്നു ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് എ.ബദറുദീന്‍ കേസെടുക്കാന്‍ ഉത്തരവിട്ടത്.

അതിജീവിതയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന പരാതി പരിഗണിച്ച് മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ട് തള്ളിയ കോടതി, പ്രോസിക്യൂഷന്‍ നടപടിയില്‍നിന്ന് മുന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താനുള്ള ശ്രമമാണിതെന്നു കോടതി കുറ്റപ്പെടുത്തി.

ആദ്യം മണ്ണന്തല പൊലീസിനും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. 

Tags:    
News Summary - Case registered against former DGP Siby Mathews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.