കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം -വി. മുരളീധരന്‍

ന്യൂഡൽഹി: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയത്. രോഗം ബാധിച്ച് ആറാം ദിവസം അദ്ദേഹം ആശുപത്രിവിട്ടെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.

രോഗലക്ഷണമുണ്ടായിട്ടും പിണറായി വിജയൻ റോഡ് ഷോ നടത്തി. ആശുപത്രിയിലും സാമൂഹിക അകലം പാലിച്ചില്ല. ഇതുവരെ രോഗം വിട്ടുമാറാത്ത ഭാര്യ മുഖ്യമന്ത്രിയോടൊപ്പം അതേ കാറിലാണ് കയറിപ്പോയത്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ആള്‍ പെരുമാറേണ്ട രീതിയിലല്ല മുഖ്യമന്ത്രി പെരുമാറിയത്. ജനങ്ങള്‍ക്ക് ക്ലാസെടുത്ത മുഖ്യമന്ത്രി എന്താണ് ഇപ്പോള്‍ ചെയ്യുന്നതെന്നും കാരണവര്‍ക്ക് എന്തുമാകാം എന്നാണോയെന്നും മുരളീധരന്‍ ചോദിച്ചു.

ജലീല്‍ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിെര നിയമനടപടി എടുക്കണം. പങ്കാളിത്തം പുറത്തുകൊണ്ടുവരാന്‍ നിയമനടപടി സ്വീകരിക്കുമെന്ന് വി.മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Pinarayi Vijayan, covid protocol, V Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.