ഐശ്വര്യ കേരളയാത്ര‍യില്‍ പങ്കെടുത്തതിന് സതീശൻ പാച്ചേനി ഉൾപ്പടെ 500 പേർക്കെതിരെ കേസ്

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കണ്ണൂരില്‍ രണ്ടിടങ്ങളില്‍ കേസ്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് തളിപ്പറമ്പ്​, ശ്രീകണ്ഠാപുരം എന്നിവടങ്ങളിലാണ്​ കേസ് രജിസ്​റ്റര്‍ ചെയ്തിരിക്കുന്നത്. ജില്ലയിൽ പ്രവേശിച്ചതുമുതൽ വലിയ ആള്‍ക്കൂട്ടം ജാഥയിലുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ രമേശ് ചെന്നിത്തലയെ തോളിലേറ്റിയായിരുന്നു പലയിടത്തും എത്തിച്ചിരുന്നത്.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായെന്ന് ഇത്തരം കാര്യങ്ങള്‍ ചുണ്ടാക്കാട്ടി ആദ്യഘട്ടത്തിലേ ആക്ഷേപമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ്​ നടപടി.

കണ്ണൂരിലെ യാത്രക്ക്​ നേതൃത്വം നല്‍കിയ ഡി.സി.സി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി ഉള്‍പ്പെടെ 400 ഒാളം പേര്‍ക്കെതിരെയാണ് തളിപ്പറമ്പ്​ പൊലീസ്​ കേസെടുത്തത്​.

ശ്രീകണ്ഠാപുരത്ത് പ്രാദേശിക നേതാക്കളടക്കം 100 പേര്‍ക്കെതിരെയും കേസുണ്ട്. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.