തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള ബാങ്കുകളിലെ തിരക്കിനും ബഹളത്തിനുമിടെ കണക്കുപിഴവില്‍ ജീവനക്കാരുടെ കൈപൊള്ളുന്നു. ധൃതിയില്‍ നോട്ട് കൈമാറ്റവും നിക്ഷേപവുമടക്കം നിര്‍വഹിക്കാന്‍ നിര്‍ബന്ധിതമായതോടെയാണ് കണക്കുപിഴക്കുന്നത്. ദിവസത്തിന്‍െറ അവസാനം തുക പൊരുത്തപ്പെടാതെ വരുന്നതോടെ സ്വന്തം കൈയില്‍നിന്ന് കുറവ് നികത്തേണ്ടിവരികയാണ് ജീവനക്കാര്‍. സംഘടനാ തലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതല്ലാതെ ഇതിന്‍െറ ബാധ്യത ബാങ്കുകള്‍ ഏറ്റെടുക്കില്ല. അച്ചടക്കനടപടിയുണ്ടാകുമെന്ന് ഭയന്ന് ബാങ്കിന്‍െറ പേര് പോലും പറയാന്‍ ജീവനക്കാര്‍ തയാറല്ല. കോട്ടയം ജില്ലയിലെ ഒരു ബാങ്ക് ശാഖയില്‍നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് 1.2 ലക്ഷം രൂപയാണ് കണക്കുപിഴവില്‍ ജീവനക്കാരന് നഷ്ടമായത്. ആലപ്പുഴ ജില്ലയിലെ ഒരു ബാങ്കില്‍ കണക്കവസാനിച്ചപ്പോള്‍ കുറവുവന്നത് 23000 രൂപ. കൊല്ലം നഗരപരിധിയിലെ ഒരു ബാങ്കിലെ രണ്ട് ജീവനക്കാര്‍ അടക്കേണ്ടിവന്നത് 10000വും 15000വും. നോട്ട് നിരോധനത്തിനുശേഷം പ്രതിദിനം ശരാശരി 500 മുതല്‍ 2000 രൂപവരെ മിക്കയിടങ്ങളിലും ജീവനക്കാര്‍ക്ക് അടക്കേണ്ടിവന്നിട്ടുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.