?????????? ?????? ???????????? ????????? ?????? ????? ?????????? ??????? ??????????

യു.ഡി.എഫ് സംഘം  രാഷ്ട്രപതിക്കു മുന്നില്‍

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍, റേഷന്‍ വെട്ടിക്കുറക്കല്‍, സഹകരണ മേഖലയിലെ പ്രതിസന്ധി എന്നിവമൂലം കേരളീയര്‍ നേരിടുന്ന ദുരിതം പരിഹരിക്കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ഥിച്ച് യു.ഡി.എഫ് പ്രതിനിധി സംഘം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടു. വിഷയം പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് രാഷ്ട്രപതി ഉറപ്പുനല്‍കിയതായി സംഘാംഗങ്ങള്‍ അറിയിച്ചു. കേരളത്തില്‍ വിവിധ മേഖലകള്‍ തകര്‍ച്ച നേരിടുകയാണെന്ന് നിവേദകസംഘം രാഷ്ട്രപതിയെ ധരിപ്പിച്ചു. നോട്ട് പരിഷ്കാരം കൊണ്ട് സംസ്ഥാന ഖജനാവിന് 2000 കോടി രൂപയിലധികം നഷ്ടമുണ്ടായെന്നാണ് കണക്ക്.റിസര്‍വ് ബാങ്ക് നിയന്ത്രണം മൂലം സഹകരണമേഖല ഗുരുതര പ്രതിസന്ധിയിലാണ്. സഹകരണ സ്ഥാപനങ്ങളില്‍ ആകെയുള്ള നിക്ഷേപം 1,27,000 കോടി രൂപയാണ്. സഹകരണമേഖല ബാങ്കുകളില്‍നിന്ന് പണം പിന്‍വലിക്കാനാകാതെ ജനം പ്രതിസന്ധി നേരിടുകയാണ്.ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കിയശേഷം സംസ്ഥാനത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് റേഷന്‍ വിഹിതം വെട്ടിക്കുറച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലെ സംഘത്തില്‍ യു.ഡി.എഫ് നേതാക്കളായ ഇ. അഹമ്മദ്, പി.കെ. കുഞ്ഞാലിക്കുട്ടി, എന്‍.കെ. പ്രേമചന്ദ്രന്‍, ഡോ. വര്‍ഗീസ് ജോര്‍ജ്, സി.പി. ജോണ്‍, അനൂപ് ജേക്കബ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.എം. ഹസന്‍, വി.ഡി. സതീശന്‍, കെ.സി. ജോസഫ്, അബ്ദുല്‍ വഹാബ്, സാദിഖലി ശിഹാബ് തങ്ങള്‍, ഇബ്രാഹിം കുഞ്ഞ് എന്നിരാണ് ഉണ്ടായിരുന്നത്.പിന്നീട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സഹകരണമേഖലയോട് അനുഭാവപൂര്‍വമായ സമീപനം സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായി രമേശ് ചെന്നിത്തല അറിയിച്ചു. 

Tags:    
News Summary - Cash woes: UDF MPs, MLAs to meet Pranab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.