വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട മൂന്ന് സഹപ്രവർത്തകർക്ക് കൈത്താങ്ങാകാൻ കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം

കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങാകാൻ കേരള പൊലീസ് ഹൗസിങ് സഹകരണ സംഘവും. എല്ലാം നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലുള്ള സഹപ്രവർത്തകർക്ക് സഹായഹസ്തവുമായാണ് കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം മുന്നോട്ട് വന്നത്.

കൽപറ്റ പൊലീസ് സ്റ്റേഷനിലെ അനസ്, മേപ്പാടി പൊലീസ് സ്റ്റേഷനിലെ ബിൻസിയ നസ്റിൻ, കോഴിക്കോട് സിറ്റിയിലെ ശിഹാബുദ്ദീൻ എന്നിവരുടെ വീടും സ്ഥലവുമാണ് ഉരുൾ പൊട്ടലിൽ നഷ്ടപ്പെട്ടത്. മൂന്നുപേർക്കും പുതിയ വീട് വെക്കുന്നതിന് വയനാട് ജില്ലയിൽ അഞ്ച് സെന്റ് സ്ഥലം വീതം വാങ്ങി നൽകാനാണ് സംഘം തീരുമാനിച്ചത്.

Tags:    
News Summary - Kerala Police Housing Cooperative to help Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.