ഓണക്കിറ്റ്​: കശുവണ്ടിപ്പരിപ്പ് ഒഴിവാക്കരുതെന്ന് മന്ത്രിയുടെ നിർ​േദശം

പാലക്കാട്: ഓണക്കറ്റിൽനിന്ന്​ കശുവണ്ടിപ്പരിപ്പ് ഒഴിവാക്കരുതെന്ന് ഭക്ഷ്യമന്ത്രി അഡ്വ. ജി.ആർ. അനിൽ സപ്ലൈകോക്ക്​ നിർദേശം നൽകി. കിറ്റില്‍ 50 ​ഗ്രാം കശുവണ്ടിപ്പരിപ്പാണ് നേരത്തേ നിശ്ചയിച്ചിരുന്നതെങ്കിലും ലഭ്യതക്കുറവിനാൽ 50 ഗ്രാം കായം/കായപ്പൊടി, 250 ഗ്രാം ശബരി പുളി, ഒരു കിലോഗ്രാം ശബരി ആട്ട, ഒരു കിലോഗ്രാം പഞ്ചസാര എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉള്‍പ്പെടുത്താമെന്നായിരുന്നു

റീ​ജനല്‍ ​മാ​നേ​ജ​ര്‍​മാ​രു​ടെ​യും വ​കു​പ്പ്​ മേ​ധാ​വി​ക​ളു​ടെ​യും യോ​ഗ​ത്തി​ൽ​ സപ്ലൈകോ സി.എം.ഡി കഴിഞ്ഞദിവസം നിര്‍ദേശിച്ചത്. കശുവണ്ടിപ്പരിപ്പി​െൻറ ലഭ്യതക്കുറവ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഭക്ഷ്യമന്ത്രി സൂചിപ്പിച്ച സമയത്ത് പരമാവധി കശുവണ്ടിപ്പരിപ്പ് ശേഖരിച്ച് കിറ്റിൽ ഉൾപ്പെടുത്താനായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം.

തുടർന്നാണ് കശുവണ്ടിപ്പരിപ്പ് ഒഴിവാക്കരുതെന്ന് മന്ത്രി നിർദേശം നൽകിയത്. കഴിഞ്ഞ ദിവസം വരെ സംസ്ഥാനത്തെ 4.27 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് കിറ്റ് നല്‍കിയത്.

Tags:    
News Summary - cashew nut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.