കൊച്ചി: ഓണക്കിറ്റ് പാക്കിങ് പൂർത്തിയാകാൻ വൈകുന്നത് കശുവണ്ടിപ്പരിപ്പിെൻറ ലഭ്യതക്കുറവുമൂലമെന്ന് സൈപ്ലകോ മേഖല മാനേജർമാർ. എങ്കിൽ കായം, പുളി, ആട്ട, പഞ്ചസാര എന്നിവയിൽ ഏതെങ്കിലും പകരം വെക്കണമെന്ന് സി.എം.ഡി. ഓണക്കിറ്റ് തയാറാക്കൽ അവലോകനം ചെയ്യാൻ ചേർന്ന റീജനൽ മാനേജർമാരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിലാണ് തീരുമാനം.
ശർക്കരവരട്ടി, ഉപ്പേരി എന്നിവ ടെൻഡർ പ്രകാരം തെരഞ്ഞെടുത്ത സ്ഥാപനങ്ങൾ സമയബന്ധിതമായി നൽകാത്ത സാഹചര്യത്തിൽ ഇവ കുടുംബശ്രീ, സ്വയംസഹായ സംഘങ്ങൾ, മറ്റ് അംഗീകൃത സ്ഥാപനങ്ങൾ എന്നിവ വഴി വാങ്ങാമെന്നും അറിയിച്ചു. അംഗീകൃത നിരക്കിലേറെ നൽകരുതെന്ന് നിർദേശമുണ്ട്. ഓണക്കിറ്റ് വിതരണം സമയബന്ധിതമായി പൂർത്തീകരിക്കാൻ മേഖല മാനേജർമാർ നടപടിയെടുക്കണമെന്നും സി.എം.ഡി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.