കാസര്‍കോട്: കശുമാവുകള്‍ പൂത്തതോടെ പ്രതീക്ഷയോടെ കര്‍ഷകര്‍. മഴ അവസാനിച്ചതോടെ തളിരിട്ട കശുമാവുകളാണ് പൂവിട്ടുതുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രതീക്ഷിച്ചത്ര കശുവണ്ടി ലഭിക്കാത്തത് കര്‍ഷകരെ ദുരിതത്തിലാക്കിയിരുന്നു.
ഇക്കുറി മഴ നേരത്തേ നിലച്ച് കശുമാവ് പൂവിട്ടതോടെ ചെറുതും വലുതുമായി കൃഷി ചെയ്യുന്നവര്‍ക്ക് പ്രതീക്ഷ കൈവന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ആദ്യം കശുവണ്ടിക്ക് കിലോക്ക് 110 രൂപ വരെ ലഭിച്ചിരുന്നെങ്കിലും സീസണായപ്പോള്‍ 80 രൂപയായി കുറഞ്ഞു. ഇലകരിയലും പുഴുശല്യവും തിരിച്ചടിയായിരുന്നു.
ഇതോടെ പലരും കശുവണ്ടി ഉപേക്ഷിച്ച് റബര്‍ കൃഷിയിലേക്കുള്പ്പെടെ മാറുകയും ചെയ്തു. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ഡൗണും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
ജനുവരി മാസത്തോടെയാണ് കശുവണ്ടിയുടെ വിളവെടുപ്പ് കാലം ആരംഭിക്കുന്നത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളോടെ പൂര്‍ണ വിളപ്പെടുപ്പിന് സജ്ജമാകും. അതേസമയം, കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇക്കുറിയും വിലയിടിവ് ഉണ്ടാകുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.
കശുവണ്ടി മേഖലയെ സംരക്ഷിക്കുന്നതിനായി കശുമാങ്ങയില്‍നിന്ന് വിവിധ ഉല്പന്നങ്ങള് ഉല്പാദിപ്പിക്കാനാവുമെങ്കിലും അത് പ്രായോഗികവത്കരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നിെല്ലന്നും ആക്ഷേപമുണ്ട്. വൈിധ്യവത്കരണം വഴിയാണ് മറ്റു പല സംരംഭങ്ങളും ലാഭം കൊയ്തതെന്നിരിക്കെ അധികൃതരുടെ ശ്രദ്ധ ഈ വിഷയത്തിൽ പതിയേണ്ടതുണ്ട്.
ചിലയിടങ്ങളില്‍ പ്ലാേൻറഷന്‍ കോര്‍പറേഷെൻറ തന്നെ കീഴില്‍ കശുമാങ്ങ ജ്യൂസ് ഉള്‍പ്പെടെ ഉണ്ടാക്കി വില്പന നടത്തുന്ന കേന്ദ്രങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും അത് പിന്നീട് നിര്‍ത്തലാക്കുന്ന സാഹചര്യമാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.