തിരുവനന്തപുരം: കന്നുകാലി കശാപ്പ് വിഷയത്തിൽ കേന്ദ്രസർക്കാറിെൻറ ഉത്തരവ് സൃഷ്ടിച്ച പ്രതിസന്ധി ചർച്ചചെയ്യാൻ പ്രത്യേക നിയമസഭ സമ്മേളനം ജൂൺ എട്ടിന് ചേരും. വെള്ളിയാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ചോദ്യോത്തരവേള ഒഴിവാക്കി രാവിലെ ഒമ്പതിനാകും സഭ സമ്മേളിക്കുക.
കശാപ്പ് വിഷയത്തിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും. തുടർന്ന് രണ്ട് മണിക്കൂർ ചർച്ചനടത്തും. ആവശ്യമെങ്കിൽ നിയമനിർമാണം ഉൾപ്പെടെ സഭയുടെ പൊതുവികാരം പ്രതിഫലിപ്പിക്കുന്ന തീരുമാനം കൈക്കൊള്ളാനും ആലോചനയുണ്ട്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭ യോഗത്തിൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.