പഞ്ചാബ് പ്രതിനിധിസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: സംസ്ഥാന പ്രവാസികാര്യ വകുപ്പിന്റെയും നോര്‍ക്ക റൂട്ട്സിന്റെയും പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനായി പഞ്ചാബിൽ നിന്നെത്തിയ പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പഞ്ചാബ് പ്രവാസികാര്യ മന്ത്രി കുൽദീപ് സിംഗ് ധലിവാളിന്റെ നേതൃത്വത്തിലുളള ഏഴംഗസംഘമാണ് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. പ്രവാസികാര്യ വിഷയങ്ങളിലും കുടിയേറ്റ പ്രവണതകളിലും നിരവധി സമാനതകളുള്ള സംസ്ഥാനങ്ങളാണ് കേരളവും പഞ്ചാബുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളവും പഞ്ചാബുമായി പരസ്പരസഹകരണത്തിന് സാധ്യതയുളള മേഖലകള്‍ കണ്ടെത്തണം. പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ സഹകരണത്തോടെ പരിഹാരം കാണുന്നതിലും ഒത്തൊരുമയോടെ പ്രവർത്തിക്കാൻ കൂടിക്കാഴ്ചയിൽ തീരുമാനമായി.

പഞ്ചാബ് എൻ.ആർ.ഐ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ദിലീപ് കുമാർ, എൻ.ആർ.ഐ വിംഗ് എ.ഡി.ജി.പി പ്രവീൺ കുമാർ സിൻഹ, അഡീഷണൽ സെക്രട്ടറി പരംജിത് സിംഗ്, എൻആർഐ സഭ എക്സിക്യൂട്ടീവ് ഡയറക്ടർ ദർബാര സിംഗ് രന്ധവ, പ്രവാസികാര്യ വകുപ്പ് മന്ത്രിയുടെ സ്പെഷ്യൽ അസിസ്റ്റൻ്റ് മുഖ്താർ സിംഗ്, എൻആർഐ സെൽ സീനിയർ അസിസ്റ്റന്റ് അമൻദീപ് സിംഗ് എന്നിവരാണ് പ്രതിനിധിസംഘത്തിലുണ്ടായിരുന്നത്. നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അജിത് കോളശ്ശേരി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Tags:    
News Summary - The Punjab delegation met the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.