കുട്ടനാട് കാർഷിക മേഖലയിലെ പമ്പിങ് തൊഴിലാളികളുടെ കൂലി വർധിപ്പിച്ചു

തിരുവനന്തപുരം: കുട്ടനാട് കാർഷിക മേഖലയിലെ പമ്പിങ് തൊഴിലാളികളുടെ കൂലി വർധിപ്പിച്ചു. 10 മുതൽ 20 എച്ച്പി വരെയുള്ള മോട്ടോർ തറകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കൂലി 625 രൂപയിൽ നിന്നും 775 രൂപയായും 21 മുതൽ 30 എച്ച്.പി വരെയുള്ള മോട്ടോർ തറകളിൽ ജോലി ചെയ്യുന്നവർക്ക് 655 രൂപയിൽ നിന്ന് 805 രൂപയായും 31 മുതൽ 75 എച്ച്.പി വരെയുള്ള മോട്ടോറുകളിൽ പണിയെടുക്കുന്നവർക്ക് 675 രൂപയിൽ നിന്ന് 825 രൂപയായും കൂലി വർധിപ്പിച്ചു.

കൊല്ലവർഷം 1199 പുഞ്ച കൃഷി മുതൽ 1201പുഞ്ച കൃഷി വരെ ഈ നിരക്കുകൾ ബാധകമായിരിക്കും. ഡെപ്യൂട്ടി ലേബർ കമ്മീഷണർ കെഎസ് സിന്ധുവിന്റെ അധ്യക്ഷതയിൽ ചേർന്ന കുട്ടനാട് വ്യവസായ ബന്ധസമിതി യോഗത്തിലാണ് തീരുമാനം. മോട്ടോർ തൊഴിലാളികൾക്ക് നൽകിവരുന്ന മറ്റു ചെലവുകൾ കൂലി വർദ്ധനവിന് ആനുപാതിക കമായി വർദ്ധി പ്പിക്കുന്നതിനും ആനുകൂല്യങ്ങൾ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു.

യോഗത്തിൽ ആലപ്പുഴ ഡി.എൽ.ഒ വേണുഗോപാൽ, കർഷക സംഘടന പ്രതിനിധികളായ കെ. ഗോപകുമാർ, പി.വി രാമഭദ്രൻ, ജോൺസൺ എം. പോൾ എന്നിവരും കർഷക തൊഴിലാളി സംഘടനാ പ്രതിനിധികളായ ടി. ലക്ഷ്മണൻ, ആർ. അനിൽകുമാർ, ജോണി പത്രോസ് എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Wages of pumping workers in Kuttanad agricultural sector increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.