ജസ്റ്റീസ് ബാലകൃഷ്ണന്‍ കമീഷന്‍ പൊതു തെളിവെടുപ്പ് നടത്തുന്നു

കൊച്ചി: ജസ്റ്റീസ് ബാലകൃഷ്ണന്‍ കമീഷന്‍ ആഗസ്റ്റ് ഒന്നിന് രാവിലെ 11 ന് എറണാകുളം ജില്ലയില്‍ പബ്ലിക് ഹിയറിങ്ങിനായി സന്ദര്‍ശനം നടത്തുന്നു. കമീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന്‍ (മുന്‍ ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യ), മെമ്പര്‍മാരായ രവീന്ദര്‍ കുമാര്‍ ജെയ്ന്‍, പ്രഫ. സുഷമ യാദവ് എന്നിവരുടെ നേതൃത്വത്തില്‍ കാക്കനാട് സിവില്‍ സ്റ്റേഷന്‍, കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന ഹിയറിങില്‍ കമീഷന്റെ പരിഗണനാ വിഷയങ്ങള്‍

* ചരിത്രപരമായി പട്ടികജാതി വിഭാഗത്തിലുള്‍പ്പെട്ടതും എന്നാല്‍ ഭരണഘടനയുടെ അനുഛേദം 341 പ്രകാരം രാഷ്ട്രപതി കാലാകാലങ്ങളില്‍ പുറപ്പെടുവിച്ച ഉത്തരവുകളില്‍ പ്രതിപാദിച്ചിട്ടുള്ളതല്ലാത്ത മതങ്ങളിലേക്ക് പരിവര്‍ത്തനപ്പെട്ടിട്ടുള്ളതുമായ പുതിയ ആളുകള്‍ക്ക് പട്ടികജാതി പദവി അനുവദിക്കുന്ന കാര്യം പരിശോധിക്കുക.

*. നിലവിലുള്ള പട്ടികജാതി ലിസ്റ്റിന്റെ ഭാഗമായി പുതിയ വ്യക്തികളെ കുട്ടിച്ചേര്‍ക്കുന്നത് വഴി നിലവിലുള്ള പട്ടികജാതിക്കാരുടെ മേല്‍ സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങള്‍ പരിശോധിക്കുക.

*. നിലവിലുള്ള പട്ടികജാതിക്കാര്‍ മറ്റ് മതങ്ങളിലേ്ക്ക് പരിവര്‍ത്തനം ചെയ്യുന്നതുവഴി അവരുടെ ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍, സാമൂഹികമായും മറ്റ് പദവികളിലും ഉണ്ടായ വിവേചനങ്ങളും അടിച്ചമര്‍ത്തലുകളിലൂടെ ഉണ്ടായ മാറ്റങ്ങളും അവര്‍ക്ക് പട്ടികജാതി പദവി നല്‍കുന്ന വിഷയത്തില്‍ അതിന്റെ പ്രത്യാഘതവും പരിശോധിക്കുക.

*. കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ചും അതിന്റെ സമ്മതത്തോടും കൂടി കമ്മീഷന് ഉചിതമെന്ന് കരുതുന്ന ഇതര വിഷയങ്ങള്‍ പരിശോധിക്കുക.

ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ഹിയറിങ്ങില്‍ പങ്കെടുത്ത് നിവേദനങ്ങള്‍ രാവിലെ 10 മുതല്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0484-2422256.

Tags:    
News Summary - Justice Balakrishnan Commission conducts public hearing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.