കൊച്ചി: കിറ്റ്കോയുടെ സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടുകൾ തിരിമറി നടത്തിയ സംഭവത്തിൽ മുൻ എം.ഡി അടക്കം എട്ടുപേർക്കെതിരെ സി.ബി.ഐ കേസെടുത്തു.
കിറ്റ്കോ മുൻ എം.ഡി എറണാകുളം കോന്തുരുത്തി വെസ്റ്റ് വിൻഡിൽ സിറിയക് ഡേവിസ്, ജോയൻറ് ജനറൽ മാനേജറായിരുന്ന മുണ്ടക്കയം കാരിപ്പറമ്പിൽ പൂവഞ്ചി വീട്ടിൽ രഞ്ജിത് ഡൊമിനിക്, കിറ്റ്കോ സീനിയർ അഡ്വൈസർ എറണാകുളം സെൻറ് ബെനഡിക്ട് റോഡ് നെടുങ്ങാടൻ െറസിഡൻസിയിൽ സുനിൽ ജോർജ്, രാജഗിരി ഔട്ട് റീച് പ്രോജക്ട് ഡയറക്ടർ െനടുമ്പാശ്ശേരി അത്താണി മാഞ്ഞാലി വീട്ടിൽ എം.പി. ആൻറണി, പ്രോജക്ട് കോഓഡിനേറ്റർ ലിസി ജേക്കബ്, ട്രെയിനർ മാത്യു ജോർജ്, ഗ്രീൻ മെതേഡ് എൻജിനീയറിങ് ഡയറക്ടർ എം.വി. ഡേവിസ്, വെണ്ണല കുന്നപ്പിള്ളി വീട്ടിൽ കെ.എം. നസീർ എന്നിവർക്കെതിരെയാണ് സി.ബി.ഐ കൊച്ചി യൂനിറ്റ് കേസെടുത്തത്.
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികളുടെ കൊച്ചിയിലെയും കോട്ടയത്തെയും വീടുകളിലടക്കം അഞ്ചിടങ്ങളിൽ സി.ബി.ഐ മിന്നൽ പരിശോധന നടത്തി. നിരവധി രേഖകൾ പിടിെച്ചടുത്തതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.